ഭാര്യയുടെ പേരിൽ പൊലീസ് ഉദ്യോഗസ്ഥൻ സ്വകാര്യ ബസ് സർവീസ് നടത്തുന്നതായി പരാതി

കൊച്ചിയിൽ ഭാര്യയുടെ പേരിൽ പൊലീസ് ഉദ്യോഗസ്ഥൻ സ്വകാര്യ ബസ് സർവീസ് നടത്തുന്നതായി പരാതി. തൃക്കാക്കര എ.സി.പിയുടെ ഡ്രൈവർ ഗോപിശാന്തിനെതിരെയാണ് എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി ലഭിച്ചത്.

വൈറ്റില–ചേർത്തല റൂട്ടിൽ സർവീസ് നടത്തുന്ന ‘ജയാസ്’ എന്ന സ്വകാര്യ ബസിന്റെ ഉടമ എഴുപുന്ന സ്വദേശിനി പ്രജിതയാണ്. പ്രജിത ഗോപിശാന്തിന്റെ ഭാര്യയാണ്. പേരിൽ മാത്രമാണ് പ്രജിതയുടെ ഉടമസ്ഥതയെന്നും ബസിന്റെ കാര്യങ്ങൾ മുഴുവൻ കൈകാര്യം ചെയ്യുന്നത് ഗോപിശാന്ത് നേരിട്ടാണെന്നും പരാതിയിൽ ആരോപിക്കുന്നു.

നാല് ബസ് സർവീസുകൾ മാത്രമല്ല, പെർമിറ്റ് എടുത്ത് മറിച്ച് വിൽക്കുന്ന ഇടപാടുകളും ഗോപിശാന്ത് നടത്തുന്നുണ്ടെന്നും മറ്റ് ബസ് ഉടമകളെ കേസിൽപ്പെടുത്തുന്നതും ഭീഷണിപ്പെടുത്തുന്നതും പതിവാണെന്നും പരാതിയിൽ പറയുന്നു.

ബസ് ഉടമ സുനിഷിന്റെ എട്ട് ബസുകളുടെ ചില്ലുകൾ അടിച്ചുതകർത്ത കേസിലും ഗോപിശാന്ത് പ്രതിയാണെന്നാണ് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നത്. ബെനാമി ബസ് സർവീസുകൾ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ സംഭവത്തിലാണ് കേസെന്നാണ് വിവരം.

സമ്മർദ്ദം സഹിക്കാനാകാതെ ബസ് ഉടമകളാണ് ഇപ്പോൾ ഗോപിശാന്തിനെതിരെ എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. ആരോപണങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ വ്യക്തമാകേണ്ടതുണ്ട്.

spot_img

Related news

ജീപ്പിൽ കൊണ്ടുപോയ കെഎസ്ഇബി തോട്ടി തട്ടി 75കാരിക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കെഎസ്ഇബിയുടെ തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്. വടകര മണിയൂരിലാണ്...

43 ലിറ്റർ വിദേശമദ്യവും 22 ലിറ്റർ വൈനും; റിപ്പോർട്ടർ ടി.വി. ഉടമയുടെ കുടുംബവീട്ടിൽ മദ്യശേഖരം; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

വയനാട്: റിപ്പോർട്ടർ ടി.വി. ഉടമ ആന്റോ അഗസ്റ്റിന്റെ കുടുംബവീട്ടിൽനിന്ന് വിദേശമദ്യവും വൈനും...

മാത്യു കുഴൽനാടന്റെ വീട്ടിൽ മോഷണം; പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടി

കൊച്ചി: മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ പൈങ്ങോട്ടൂരിലെ നിർമാണത്തിലിരുന്ന വീട്ടിൽനിന്ന് ഇലക്ട്രിക്...

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന്...

വയനാട്ടിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 50 ലിറ്ററിലധികം മദ്യം കണ്ടെത്തി; ആന്റോ അഗസ്റ്റിനെതിരെ അബ്കാരി കേസിന് സാധ്യത

വയനാട്: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലുള്ള തട്ടിപ്പുകേസുമായി ബന്ധപ്പെട്ട റെയ്ഡിൽ സ്പോൺസർ...