വർഷങ്ങൾക്ക് ശേഷം കാന്തപുരവും പാണക്കാട് തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും ഒരേ വേദിയിൽ; സുന്നി സംഘടനകൾ ഉയർത്തിയത് ഐക്യസന്ദേശം

മലപ്പുറം: ഐക്യ സന്ദേശം ഉയർത്തി ഇരു വിഭാഗം സുന്നി സംഘടനകൾ. മലപ്പുറം പടിക്കൽ ജുമാ മസ്ജിദിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഇ.കെ, എ.പി വിഭാഗം നേതാക്കൾ ഒരുമിച്ചു പങ്കെടുത്തത്. പാണക്കാട് സാദിഖലി തങ്ങളും പരിപാടിക്ക് എത്തി. സാദിഖലി തങ്ങളും എ.പി. അബൂബക്കർ മുസ്ലിയാരും ഒരുമിച്ചായിരുന്നു പള്ളിയുടെ ഉദ്ഘാടനം നിർവഹിച്ചത്. സമസ്താ അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങളും കാന്തപുരത്തിനൊപ്പം വേദി പങ്കിട്ടു. കാന്തപുരത്തിന്റെ വിവാദ പ്രസ്താവനയിൽ ജിഫ്രി തങ്ങൾ വേദിയിൽ വച്ച് പിന്തുണ നൽകി. തന്നെ ചിലർ തെറ്റായി ആഘോഷിച്ചു എന്ന് കാന്തപുരം വിശദീകരിച്ചു.

സ്ത്രീകൾക്ക് ലോകത്ത് പ്രത്യേക സ്ഥാനവും മഹത്വവും ഉണ്ടെന്നും, എന്നാൽ പുരുഷന്മാരുടെ സ്ഥാനം സ്ത്രീകൾക്ക് കൊടുക്കാൻ പാടില്ലെന്നും കാന്തപുരം പറഞ്ഞു. കൂട്ടായ്മയും ഐക്യബോധവും എല്ലാ മേഖലകളിലും പുലർത്തണമെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. വിഭാഗീയതയും ഭിന്നതയും അവസാനിപ്പിക്കണം. മുസ്ലിം സമൂഹത്തിൻറെ ഐക്യം പ്രാധാന്യമേറുന്ന കാലഘട്ടമാണെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.

spot_img

Related news

മുന്നറിയിപ്പുകളില്ലാതെ തുറന്നു; കോട്ടക്കലിലെ അപകടക്കെണിയായ എക്‌സിറ്റും എൻട്രിയും പൂട്ടി പൊലീസ്

കോട്ടക്കൽ: അപകടങ്ങൾ തുടർക്കഥയായതോടെ ഏറെ കൊട്ടിയാഘോഷിച്ച് തുറന്ന എക്‌സിറ്റും എൻട്രിയും താത്ക്കാലികമായി...

ഫിനിഷിങ് പോയിന്റിന് തൊട്ടുമുമ്പ് ജീവൻ പൊലിഞ്ഞു; ലഹരി വിരുദ്ധ മാരത്തണിനിടയിൽ കായിക അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: വള്ളിക്കുന്നില്‍ മാരത്തണ്‍ ഓട്ടത്തിനിടെ കായിക അധ്യാപകന്‍ കുഴഞ്ഞ് വീണ് മരിച്ചു....

11 ദിവസമായി കാണാനില്ല; ആലംകോട് സ്വദേശിക്കായി അന്വേഷണം

ചങ്ങരംകുളം ആലംകോട് സ്വദേശിയായ അലിയെ കാണാതായിട്ട് 11 ദിവസം പിന്നിട്ടിട്ടും വിവരമൊന്നും...

വിക്ടർ ജോർജ് പുരസ്കാര ജേതാവും ഫോട്ടോഗ്രാഫറുമായ ഷരീഫ് വിടവാങ്ങി

പട്ടർനടക്കാവ് ചക്കിങ്ങതൊടിയിൽ ഷരീഫ് (42) നിര്യാതനായി. 2018ൽ സംസ്ഥാന പത്രപ്രവർത്തക യൂണിയൻ...