ഫിനിഷിങ് പോയിന്റിന് തൊട്ടുമുമ്പ് ജീവൻ പൊലിഞ്ഞു; ലഹരി വിരുദ്ധ മാരത്തണിനിടയിൽ കായിക അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: വള്ളിക്കുന്നില്‍ മാരത്തണ്‍ ഓട്ടത്തിനിടെ കായിക അധ്യാപകന്‍ കുഴഞ്ഞ് വീണ് മരിച്ചു. വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശി ശ്രീകുമാര്‍ (62) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ലഹരിക്കെതിരെ ജെ സി ഐ വള്ളിക്കുന്ന് സംഘടിപ്പിച്ച മാരത്തോണ്‍ മത്സരത്തിന്റെ ഫിനിഷിങ് പോയിന്റിന് തൊട്ടു മുമ്പ് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ സിപിആര്‍ അടക്കമുള്ള പ്രാഥമിക ശുശ്രുഷ നല്‍കി. തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കായിക അദ്ധ്യാപകനായി മലപ്പുറം ജില്ലയില്‍ പല സ്‌കൂളുകളിലും പ്രവര്‍ത്തിച്ച് വിരമിച്ചയാളാണ് ശ്രീകുമാര്‍.

spot_img

Related news

11 ദിവസമായി കാണാനില്ല; ആലംകോട് സ്വദേശിക്കായി അന്വേഷണം

ചങ്ങരംകുളം ആലംകോട് സ്വദേശിയായ അലിയെ കാണാതായിട്ട് 11 ദിവസം പിന്നിട്ടിട്ടും വിവരമൊന്നും...

വിക്ടർ ജോർജ് പുരസ്കാര ജേതാവും ഫോട്ടോഗ്രാഫറുമായ ഷരീഫ് വിടവാങ്ങി

പട്ടർനടക്കാവ് ചക്കിങ്ങതൊടിയിൽ ഷരീഫ് (42) നിര്യാതനായി. 2018ൽ സംസ്ഥാന പത്രപ്രവർത്തക യൂണിയൻ...

റബർ ടാപ്പിംഗിനിടെ കാട്ടാനയുടെ മുന്നിൽപ്പെട്ടു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് തൊഴിലാളി

മലപ്പുറം നിലമ്പൂർ മൂത്തേടത്ത് റബർ ടാപ്പിംഗിനിടെ കാട്ടാനയുടെ മുന്നിൽപ്പെട്ട തൊഴിലാളി തലനാരിഴയ്ക്ക്...