യാത്രക്കാർക്ക് ഇനി റോബോട്ട് കൂട്ടായി; കൊച്ചി വിമാനത്താവളത്തിൽ റോബോട്ടിക് സേവനം

കൊച്ചി: യാത്രക്കാരുടെ സേവനവും സൗകര്യങ്ങളും വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റോബോട്ടിക് സേവനങ്ങൾക്ക് തുടക്കമായി. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഡൊമസ്റ്റിക് സെക്യൂരിറ്റി ഹോൾഡ് ഏരിയയിലെ കലാ മ്യൂസിയമായ ‘കലാങ്കണ’ത്തിലാണ് റോബോട്ടിനെ വിന്യസിച്ചത്.

സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ് റോബോട്ടിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. യാത്രക്കാർക്ക് മികച്ച സാങ്കേതിക അനുഭവവും തത്സമയ സഹായവും ലഭ്യമാക്കുകയാണ് ലക്ഷ്യം.

യാത്രക്കാരെ സ്വാഗതം ചെയ്യുക, വഴിനിർദ്ദേശങ്ങൾ നൽകുക, വിമാനങ്ങളുടെ തത്സമയ വിവരങ്ങൾ ലഭ്യമാക്കുക, ബോർഡിംഗ് ഗേറ്റുകളിലേക്കും മറ്റ് വിമാനത്താവള സൗകര്യങ്ങളിലേക്കും വഴികാട്ടുക തുടങ്ങിയവയാണ് റോബോട്ടിന്റെ പ്രധാന ചുമതലകൾ. യാത്രക്കാർക്ക് നേരിട്ട് റോബോട്ടുമായി സംവദിച്ച് ആവശ്യമായ വിവരങ്ങൾ തേടാനും കഴിയും.

സാങ്കേതിക സഹായത്തിനൊപ്പം കേരളത്തിന്റെ സാംസ്കാരിക പൈതൃകം പരിചയപ്പെടുത്താനും റോബോട്ട് സഹായിക്കും. കഥകളി, ഓട്ടൻതുള്ളൽ തുടങ്ങിയ കലാരൂപങ്ങളെക്കുറിച്ചും ‘കലാങ്കണ’ത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന ശിൽപങ്ങളെയും കലാസൃഷ്ടികളെയും കുറിച്ചും റോബോട്ട് വിവരങ്ങൾ നൽകും. വിവിധ കലാരൂപങ്ങൾക്കരികിലേക്ക് യാത്രക്കാരെ വഴികാട്ടുകയും ചെയ്യും.

അടുത്ത ഘട്ടത്തിൽ വിമാനത്താവളത്തിലെ ചെക്ക്-ഇൻ ഹാളിലും പാസഞ്ചർ അസിസ്റ്റൻസ് റോബോട്ടുകളെ വിന്യസിക്കും. ടെർമിനലിനുള്ളിലെ യാത്രക്കാർക്ക് ഭക്ഷണവും മറ്റ് ഉൽപ്പന്നങ്ങളും നേരിട്ട് എത്തിക്കുന്ന ഡെലിവറി റോബോട്ടുകളെ അവതരിപ്പിക്കുന്നതിന്റെ സാധ്യതയും സിയാൽ പരിശോധിക്കുന്നുണ്ട്.

പുനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൈനറ്റിക്സ് റോബോട്ടിക്സ് എന്ന സ്ഥാപനമാണ് സിയാലിനായി റോബോട്ട് നിർമ്മിച്ചത്.

spot_img

Related news

പുനലൂരിൽ പത്മ കഫേ; ‘നിർമാണത്തിന് നേതൃത്വം നൽകിയത് ഞാൻ’ എന്ന് ഗണേഷ് കുമാർ

പത്തനംതിട്ട: പുനലൂരിൽ പത്‌മ കഫേ യാഥാർഥ്യമാക്കിയത് താനാണെന്ന് മുൻ മന്ത്രി കെ.ബി....

അടൂരിൽ ക്ഷേത്രത്തിനുള്ളിൽ മോഷണം; സ്വർണവും പണവും കവർന്നു

അടൂർ: പത്തനംതിട്ട അടൂരിൽ ക്ഷേത്രത്തിനുള്ളിൽ മോഷണം. മണക്കാല അന്തിച്ചിറ തുവയൂർ വടക്ക്...

യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതി; നാലുപേർ പിടിയിൽ

കോഴിക്കോട്: യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ പേരാമ്പ്രയിൽ നാല് പേർ...

ഇഡി രാഷ്ട്രീയ ലക്ഷ്യത്തോടെ ആരോപണം ഉന്നയിക്കുന്നു; വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: ഇ‍ഡി രാഷ്ട്രീയ ലക്ഷ്യത്തോടെ ആരോപണം ഉന്നയിക്കുന്നുവെന്നും ഇഡി വിവരങ്ങൾ മാധ്യമങ്ങൾക്ക്...

മസ്തിഷ്ക മരണം സംഭവിച്ച സൈനികൻ രാഹുൽ രാജീവിന്റെ അവയവങ്ങൾ ദാനം ചെയ്യും; ആറ് പേർക്ക് പുതുജീവൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച സൈനികൻ രാഹുൽ രാജീവിന്റെ അവയവങ്ങൾ...