അപ്രഖ്യാപിത പവർകട്ട്; വൈറ്റിലയിൽ കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് നാട്ടുകാർ

കൊച്ചി: തുടർച്ചയായ അപ്രഖ്യാപിത പവർകട്ടിൽ പ്രതിഷേധിച്ച് നാട്ടുകാർ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു. വൈറ്റിലയിലെ കെഎസ്ഇബി ഓഫീസിലാണ് നാട്ടുകാർ രാത്രിയിൽ പ്രതിഷേധവുമായി എത്തിയത്.

കഴിഞ്ഞ നാല് ദിവസമായി പ്രദേശത്ത് രാത്രികാലങ്ങളിൽ കൃത്യമായി വൈദ്യുതി ലഭിക്കുന്നില്ലെന്ന പരാതിയിലാണ് പ്രതിഷേധം. തുടർച്ചയായി വൈദ്യുതി മുടങ്ങുന്നത് ജനജീവിതത്തെ ബാധിച്ചതോടെയാണ് നാട്ടുകാർ സംഘടിച്ച് കെഎസ്ഇബി ഓഫീസിലെത്തി പ്രതിഷേധിച്ചത്.

പ്രതിഷേധത്തെ തുടർന്ന് അസിസ്റ്റന്റ് എൻജിനീയർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. തൈക്കൂടം സബ് സ്റ്റേഷനിൽ നടക്കുന്ന പ്രവൃത്തികളെ തുടർന്നാണ് പ്രദേശത്ത് വൈദ്യുതി തടസ്സപ്പെടുന്നതെന്ന് അധികൃതർ വിശദീകരിച്ചു.

നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മറ്റ് ഫീഡറുകളിൽ നിന്ന് വൈദ്യുതി ബന്ധം സ്ഥാപിച്ച് പ്രശ്‌നം താൽക്കാലികമായി പരിഹരിച്ചു. രാത്രികാലങ്ങളിലെ തുടർച്ചയായ വൈദ്യുതി മുടക്കത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

spot_img

Related news

പലിശ മുടങ്ങി; 11 വയസുകാരിയെ തടഞ്ഞുവച്ച് ഭീഷണി: പാലക്കാട്ട് ബ്ലേഡ് മാഫിയയിലെ രണ്ടുപേർ അറസ്റ്റിൽ

പാലക്കാട്: പാലക്കാട് നഗരത്തിൽ 11 വയസുകാരിയെ തടഞ്ഞുവച്ച് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന...

കയ്പമംഗലം അപകടം: 8 മരണം; മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

തൃശൂർ: എട്ട് പേരുടെ മരണത്തിനിടയാക്കിയ കയ്പമംഗലം വാഹനാപകടത്തിൽ സ്വമേധയാ കേസെടുത്ത് സംസ്ഥാന...

കൊച്ചിയിൽ കാർ യാത്രക്കാരെ തടഞ്ഞ് ഭീഷണി; സ്ഥിരം ക്രിമിനലായ ബസ് ക്ലീനർ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ കാർ യാത്രക്കാരായ കുടുംബത്തെ വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം...

“മതനിരപേക്ഷ കേരളത്തിന്റെ ക്ഷമ പരിശോധിക്കരുത്”; പി.എം. ശ്രീയിൽ മുഖ്യമന്ത്രിക്കെതിരെ കെ. രാജൻ

തൃശൂർ: പി.എം. ശ്രീ പദ്ധതിയുടെ പേരിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി...

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; ഡോക്ടർമാർക്ക് ഉടൻ പ്രമോഷൻ

തിരുവനന്തപുരം: കേരളത്തിലെ ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ...