പോത്തുകല്ലിൽ സംശയത്തെ തുടർന്ന് യുവതിയെ ഭർത്താവ് കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

മലപ്പുറം: മലപ്പുറം പോത്തുകല്‍ അപ്പന്‍കാപ്പ് നഗറില്‍ ഭാര്യയെ ഭര്‍ത്താവ് അടിച്ചുകൊന്നു. അപ്പന്‍കാപ്പ് നഗറില്‍ നിഷ (32) ആണ് മരിച്ചത്. ഭര്‍ത്താവ് സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ ജീവിതത്തില്‍ നേരത്തെ ഇരുവരും തമ്മില്‍ പല വിഷയങ്ങളെ ചൊല്ലി വാക്കുതര്‍ക്കമുണ്ടായിരുന്നെന്നും ഇതിനെ ചൊല്ലി സുരേഷ് നിഷയെ പലതവണ മര്‍ദ്ദിക്കാറുണ്ടായിരുന്നെന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.

സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിനു ലഭിച്ച സൂചന. മൂന്നു ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്ന് പൊലീസ് സംശയിക്കുന്നു. മേലെ മുണ്ടേരി നീര്‍പുഴയുടെ സമീപത്തുനിന്നാണ് നിഷയുടെ മൃതദേഹം കണ്ടെത്തിയത്. പോത്തുകല്‍ പൊലീസ് കേസില്‍ വിശദമായി അന്വേഷണം നടത്തിവരികയാണ്. സുരേഷിനെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

spot_img

Related news

മലപ്പുറത്ത് ദാരുണാന്ത്യം; കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു

മലപ്പുറം: മലപ്പുറം വെട്ടത്തൂരില്‍ ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. എഴുതല സ്വദേശികളായ ഫാസില്‍,...

സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ‘സൈ ഹണ്ട്’; മലപ്പുറത്ത് 194 കേസുകൾ,94 അറസ്റ്റ്

മലപ്പുറം: സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ കേരള പൊലീസ് നടപ്പാക്കുന്ന ‘സൈ ഹണ്ട്’ ഓപ്പറേഷന്റെ...

മീൻ വാരാനെന്ന് പറഞ്ഞ് ഭർത്താവ് കൊണ്ടുപോയി, ഫൗസിയയെ കൊന്നത് കഴുത്ത് ഞെരിച്ച്; മൃതദേഹം കെട്ടിത്താഴ്ത്തിയത് നങ്കൂരത്തിൽ…

മലപ്പുറം തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പൊലീസ്. പടിഞ്ഞാറേക്കര സ്വദേശി ഫൗസിയയാണ്...

തിരൂരിൽ യുവതിയുടെ മൃതദേഹം ചാക്കിൽക്കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവം; ഒളിവിലായിരുന്ന ഭർത്താവ് കസ്റ്റഡിയിൽ

തിരൂർ: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...

കൊണ്ടോട്ടിയിൽ കോളേജ് ഓണാഘോഷത്തിനിടെ എംഡിഎംഎ പിടികൂടി; വിദ്യാർഥികൾ ഓടിരക്ഷപ്പെട്ടു

മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജ് ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...