ബേപ്പൂർ തോൽവിയിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പി.വി. അൻവർ; ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ ചതിച്ചെന്ന് വിമർശനം

ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽ‌വിയിൽ കോൺഗ്രസിനെതിരെ പി.വി. അൻവർ. ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ എന്നെ പരാജയപ്പെടുത്തി. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാറിന്റെ പ്രസംഗം പങ്കുവെച്ചാണ് വിമർശനം. മലർന്നു കിടന്നു തുപ്പുന്നവർ നൽകുന്ന സന്ദേശമെന്തെന്ന് അൻവർ ചോദിച്ചു. മന്ത്രിസ്ഥാനം സ്വപ്നം കണ്ടവർ തന്നെ പിന്നിൽ നിന്ന് കുത്തി.

ചതിക്കപ്പെട്ടു എന്ന് ഈ സമൂഹത്തോട് വിളിച്ചു പറയാൻ തനിക്ക് ജാള്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബേപ്പൂരിൽ സ്ഥാനാർഥി നിർണ്ണയം പാളിയെന്നായിരുന്നു പ്രവീൺ കുമാറിന്റെ വിമർശനം. ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച പി.വി. അന്‍വര്‍ 7487 വോട്ടുകള്‍ക്ക് മുന്‍മന്ത്രിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ പി.എ. മുഹമ്മദ് റിയാസിനോട് പരാജയപ്പെടുകയായിരുന്നു.

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ സ്ഥാനാര്‍ഥിത്വം പിഴച്ചുവെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍ വിമർശിച്ചിരുന്നു. കോണി ചിഹ്നത്തിലോ കൈപ്പത്തി ചിഹ്നത്തിലോ മത്സരിക്കേണ്ടതായിരുന്നു. അങ്ങനെയെങ്കില്‍ ജില്ലയിലെ മുഴുവന്‍ സീറ്റുകളിലും ജയിക്കുമായിരുന്നുവെന്നും ആ സത്യം ഇപ്പോഴാണ് തിരിച്ചറിയുന്നതെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു.

spot_img

Related news

അർജുൻ ആയങ്കിക്ക് ആശ്വാസം; കോതമംഗലം എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ ജാമ്യം ലഭിച്ചു

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയ്ക്ക് ജാമ്യം. കോതമംഗലം കോടതിയാണ്...

ഓണക്കാലത്ത് മദ്യവില്പനയിൽ സർവകാല റെക്കോർഡ്; മൂന്ന് ദിവസത്തിനിടെ വിറ്റത് 279.12 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന. ഓണ സീസണില്‍ മൂന്ന് ദിവസത്തില്‍ വിറ്റത്...

ആലപ്പുഴ വള്ളംകളിക്കിടെ കത്തിക്കുത്ത്; ദേഹത്ത് ഛർദിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിൽ മൂന്നുപേർക്ക് പരുക്ക്, നാലംഗ സംഘം പിടിയിൽ

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്കിടെ കാണികൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ മൂന്നുപേർക്ക് കുത്തേറ്റു....

കീച്ചേരിക്കുന്നിൽ സ്വകാര്യ ബസ് മറിഞ്ഞു; രണ്ടുപേരുടെ പരുക്ക്, ഗുരുതരം

കണ്ണൂർ: കണ്ണൂർ കീച്ചേരിക്കുന്നിൽ സ്വകാര്യ ബസ് മറിഞ്ഞു 35 ഓളം പേർക്ക് പരുക്ക്....