നെടുമ്പാശേരിയിൽ കാറിടിച്ച് വീട്ടമ്മ മരിച്ച സംഭവം; സ്കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു

കൊച്ചി: നെടുമ്പാശേരിയിൽ ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ കാറിടിച്ച് വീട്ടമ്മ മരിച്ചു. മാള കൂഴൂർ തുമ്പരശ്ശേരി ചെരിവുപറമ്പിൽ ശശിയുടെ ഭാര്യ വത്സല (68) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ശശി നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ 10.20-ഓടെ അത്താണി എയർപോർട്ട് റോഡിൽ സുവർണോദ്യാനം ഭാഗത്തായിരുന്നു അപകടം.

ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ പിന്നിൽ നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയടിച്ച് വീണ വത്സലയെ ഉടൻ ദേശം സിഎ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് അങ്കമാലി എൽഎഫ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

നെടുവന്നൂർ സ്വദേശിനിയായ വത്സല സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കൂഴൂരിലെ സോഫ്റ്റ് ഡ്രിങ്ക് കമ്പനി ജീവനക്കാരിയായിരുന്നു. എസ്എൻഡിപി യോഗം ആലുവ യൂണിയൻ മുൻ സെക്രട്ടറി കെഎൻ ദിവാകരന്റെ സഹോദരിയാണ്. മക്കൾ: ശരണ്യ, ശില്പ. മരുമക്കൾ: മനു, അഭിലാഷ്. തിങ്കളാഴ്ച രാവിലെ അങ്കമാലി ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

spot_img

Related news

കണ്മുന്നിൽ ഒരു അപകടം കണ്ടാല്‍ എന്ത് ചെയ്യണം?; നിർദ്ദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ആറുവരിപ്പാതയില്‍ അപകടമുണ്ടായി 25 മിനിറ്റോളം റോഡില്‍ കിടന്ന്...

ജീവൻ രക്ഷാ വാഹനം ദുരുപയോഗം ചെയ്തു; പാലക്കാട് മോയൻസ് സ്കൂളിലെ ഓണാഘോഷത്തിനെതിരെ പരാതി

പാലക്കാട്: ആംബുലന്‍സ് ഉപയോഗിച്ച് ഓണാഘോഷം നടത്തിയതിനെതിരെ പരാതി നല്‍കി ആംബുലന്‍സ് ഡ്രൈവര്‍മാര്‍....

വൈദ്യുതി നിരക്കിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത; 2027-32 കാലയളവിലേക്കുള്ള നിരക്ക് പരിഷ്കരണ കരട് പുറത്തിറക്കി

2027 മുതൽ 2032 വരെയുള്ള വൈദ്യുതി നിരക്ക് പരിഷ്കരണത്തിനുള്ള മാർഗനിർദേശങ്ങളുടെ കരടാണ്...

മൂവാറ്റുപുഴയ്ക്ക് പിന്നാലെ തിരൂർ ജില്ല ആവശ്യപ്പെട്ട് മുസ്ലിം ലീഗ്; മലപ്പുറം വിഭജനം വീണ്ടും സജീവ ചർച്ചയിൽ

മൂവാറ്റുപുഴ ജില്ലയാക്കാമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ തിരൂർ ജില്ലയെന്ന ആവശ്യവുമായി മുസ്ലിം...

ഇരുളത്ത് 25,000 ചതുരശ്ര അടിയിൽ ഭീമൻ പൂക്കളം; പൂക്കളത്തിൽ ഇടംനേടി പ്രിയപ്പെട്ട ‘മണിയനും’

വയനാട് ഇരുളത്ത് ഓണാഘോഷത്തിന് നിറം പകർന്നത് വമ്പൻ പൂക്കളം. ഇരുളം ജിഎച്ച്എസ് സ്കൂൾ...