കൊണ്ടോട്ടിയിൽ കോളേജ് ഓണാഘോഷത്തിനിടെ എംഡിഎംഎ പിടികൂടി; വിദ്യാർഥികൾ ഓടിരക്ഷപ്പെട്ടു

മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജ് ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ കാറിൽ നിന്നാണ് ഒരു ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്.

എക്സൈസ് വാഹനം കണ്ടതോടെ കാറിലുണ്ടായിരുന്ന വിദ്യാർഥികൾ ഇറങ്ങി ഓടുകയായിരുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്ന് പേരെ പ്രതികളാക്കി എക്സൈസ് അന്വേഷണം ആരംഭിച്ചു.

അതേസമയം, ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ കഴിഞ്ഞ ദിവസം 74 പേർ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 10,015 ആയി. 9,280 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

പരിശോധനകളിൽ ഇതുവരെ 8,289.409 ഗ്രാം എംഡിഎംഎയും 1,004.784 കിലോഗ്രാം കഞ്ചാവും 2,382 കഞ്ചാവ് ചെടികളും പിടിച്ചെടുത്തിട്ടുണ്ട്.

നിലവിലെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് കോഴിക്കോട് സിറ്റിയിലാണ്. 929 കേസുകളാണ് കോഴിക്കോട് സിറ്റിയിൽ രജിസ്റ്റർ ചെയ്തത്.

അതേസമയം, ഏറ്റവും കൂടുതൽ അറസ്റ്റ് നടന്നത് മലപ്പുറം ജില്ലയിലാണ്. 999 പേരാണ് മലപ്പുറത്ത് അറസ്റ്റിലായത്. 875 കേസുകളുമായി കേസുകളുടെ എണ്ണത്തിൽ മലപ്പുറം ജില്ല രണ്ടാം സ്ഥാനത്താണ്.

spot_img

Related news

എംപയർ കോളേജിൽ എൻഡിആർഎഫിന്റെ നേതൃത്വത്തിൽ ദുരന്തനിവാരണ ബോധവത്കരണ പരിപാടിയും പ്രദർശനവും സംഘടിപ്പിച്ചു

NDRF-ന്റെ നേതൃത്വത്തിൽ എംപയർ കോളേജ് ഓഫ് സയൻസിൽ ദുരന്തനിവാരണ ബോധവത്കരണ പരിപാടി...

എടക്കര പൊലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐക്കെതിരെ വധഭീഷണി; കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കല്‍ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍

മലപ്പുറം: എടക്കര പൊലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന...

മലപ്പുറത്ത് യുവതിയെ പീഡിപ്പിച്ച കേസ്: പരാതിക്കാർക്ക് നേരെ വധഭീഷണി മുഴക്കിയ പ്രതി അറസ്റ്റിൽ

മലപ്പുറം: മലപ്പുറം മുന്നിയൂരിൽ യുവതിയെ പീഡിപ്പിച്ചതിന് പിന്നാലെ പരാതിക്കാർക്ക് നേരെ പ്രതിയുടെ...

കാരുണ്യത്തിന്റെ നാലര പതിറ്റാണ്ട്: കുറ്റിപ്പുറം എം.എസ്.എസ്. പുതിയ ഓഫീസിലേക്ക് ചരിത്രപരമായ ചുവടുവെപ്പ്

കുറ്റിപ്പുറം: മുസ്ലിം സർവീസ് സൊസൈറ്റി (MSS) കുറ്റിപ്പുറം യൂണിറ്റിന്റെ പുതിയ ഓഫീസ്...

റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ അപകടം; ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു

മലപ്പുറം: മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ റോഡിൽ തെന്നിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി...