NDRF-ന്റെ നേതൃത്വത്തിൽ എംപയർ കോളേജ് ഓഫ് സയൻസിൽ ദുരന്തനിവാരണ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
NDRF ഇൻസ്പെക്ടർ റിഷികേഷ് ശർമ്മ, സനൂജ് സാർ എന്നിവരുടെ നേതൃത്വത്തിൽ 9 അംഗ NDRF സംഘം ദുരന്തമുഖത്ത് നാം ശ്രദ്ധയോടെ ചെയ്യേണ്ട വിവിധ രീതികളെക്കുറിച്ച് ക്ലാസും പ്രദർശനവും നടത്തി.
കോളേജ് രജിസ്ട്രാർ ടി.വി. ശ്രീകുമാർ സ്വാഗതം പറഞ്ഞു. വൈസ് പ്രിൻസിപ്പൽ രഞ്ജുഷ അധ്യക്ഷത വഹിച്ചു. ഹെൽത്ത് സയൻസ് ഡയറക്ടർ വിഷാഗ് ഉണ്ണി നന്ദി പറഞ്ഞു.
ക്ലാസ് വിദ്യാർത്ഥികൾക്ക് ഏറെ ആവേശവും അറിവും പകർന്നതായിരുന്നുവെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു.




