എടക്കര പൊലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐക്കെതിരെ വധഭീഷണി; കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കല്‍ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍

മലപ്പുറം: എടക്കര പൊലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന നിലമ്പൂർ സ്വദേശി ഷബി റുഷ്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടക്കര പൊലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെയാണ് ഇയാൾ മാസങ്ങൾക്ക് മുമ്പ് വിളിച്ച് ഭീഷണിപ്പെടുത്തിയത്. പിന്നീട് ഇയാൾ കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലും പ്രതിയായിരുന്നു.

സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ ഷബി മൂന്ന് മാസമായി ഒളിവിലായിരുന്നു. പ്രതി ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയും എഫ്‌ഐആറിന്റെ പകര്‍പ്പും റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു. സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ മുഖ്യപ്രതിയായ മറ്റൊരാൾക്കൊപ്പം സ്വര്‍ണം പങ്കിട്ടെടുത്തത് ഷബിയായിരുന്നു. നാലു കോടിയുടെ സ്വര്‍ണമാണ് ഇവര്‍ പങ്കിട്ടെടുത്തത്.

അടുത്തിടെ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെയാണ് മാനഹാനി വരുത്തുന്ന രീതിയില്‍ അടക്കം പ്രതി വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഇത് ചൂണ്ടിക്കാട്ടി എടക്കര പൊലീസ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനിടയിലാണ് ഇയാള്‍ സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ പ്രതിയായത്. മുമ്പ് തനിക്കെതിരെ നടപടിയെടുത്തിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇയാള്‍ ഇത്തരം ഭീഷണി നടത്തുന്നത് പതിവാണെന്നാണ് വ്യക്തമായിട്ടുണ്ട്. വാട്‌സ്ആപ്പില്‍ ഉള്‍പ്പെടെ ഇയാൾ ഭീഷണി സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്.

എടക്കര പൊലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് ഇയാൾ സ്വർണം പൊട്ടിക്കൽ കേസിൽ പ്രതിയാകുന്നത്. ഇക്കഴിഞ്ഞ ജൂണിലാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് അസ്വാഭാവിക പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത സംഘത്തെ പിന്തുടർന്നുള്ള അന്വേഷണത്തിലാണ് ഷബി റുഷ്ത് സ്വർണം പൊട്ടിക്കൽ കേസിൽ പ്രതിയാകുന്നത്.

spot_img

Related news

മലപ്പുറത്ത് യുവതിയെ പീഡിപ്പിച്ച കേസ്: പരാതിക്കാർക്ക് നേരെ വധഭീഷണി മുഴക്കിയ പ്രതി അറസ്റ്റിൽ

മലപ്പുറം: മലപ്പുറം മുന്നിയൂരിൽ യുവതിയെ പീഡിപ്പിച്ചതിന് പിന്നാലെ പരാതിക്കാർക്ക് നേരെ പ്രതിയുടെ...

കാരുണ്യത്തിന്റെ നാലര പതിറ്റാണ്ട്: കുറ്റിപ്പുറം എം.എസ്.എസ്. പുതിയ ഓഫീസിലേക്ക് ചരിത്രപരമായ ചുവടുവെപ്പ്

കുറ്റിപ്പുറം: മുസ്ലിം സർവീസ് സൊസൈറ്റി (MSS) കുറ്റിപ്പുറം യൂണിറ്റിന്റെ പുതിയ ഓഫീസ്...

റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ അപകടം; ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു

മലപ്പുറം: മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ റോഡിൽ തെന്നിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി...

വെങ്ങാട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു

വളാഞ്ചേരി: വെങ്ങാട് ഇല്ലിക്കോട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ...

മലപ്പുറത്ത് കാണാതാകുന്നവരുടെ എണ്ണത്തിൽ ആശങ്കാജനകമായ വർധന; ഈ വർഷം ഇതുവരെ കാണാതായത് 363 പേരെ

മലപ്പുറം: ജില്ലയിൽ കാണാതാകുന്നവരുടെ എണ്ണത്തിൽ വർഷംതോറും വർധന. ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ...