ഭര്‍ത്താവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ കുഴഞ്ഞുവീണ് ഭാര്യയും മരിച്ചു

പാലാ: ഭര്‍ത്താവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ കുഴഞ്ഞുവീണ ഭാര്യ മരിച്ചു. പാലാ പുത്തന്‍പള്ളിക്കുന്ന് വാഴയില്‍ കുര്യന്‍ ജോസഫിന്റെ (കുര്യച്ചന്‍ 73) സംസ്‌കാര ശുശ്രൂഷകള്‍ നടക്കവെ കുഴഞ്ഞുവീണ ഭാര്യ ഷേര്‍ളി (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഷേര്‍ളിയെ ഉടന്‍ തന്നെ അടുത്തുള്ള സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കുര്യന്‍ ജോസഫ് മരിച്ചത്. തിങ്കളാഴ്ച ആയിരുന്നു വീട്ടില്‍ വെച്ച് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം പള്ളിയിലേക്ക് എടുക്കുന്നതിനിടെ ഷേര്‍ളി കുഴഞ്ഞുവീഴുകയായിരുന്നു. ഷേര്‍ളിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് പാലാ പുത്തന്‍പള്ളിയില്‍ നടക്കും. കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗവും പാലാ കൃഷിഭവന്‍ ഉപദേശക സമിതി അംഗവുമായിരുന്നു കുര്യന്‍.

spot_img

Related news

ക്ഷേമനിധി പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനും; തുക അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന...

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തു; മുസ്ലിം ലീഗ് നേതാവിനോട് വിശദീകരണം തേടി പഞ്ചായത്ത് കമ്മിറ്റി

മലപ്പുറം: സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത മുസ്ലിം ലീഗ് നേതാവിനോട് വിശദീകരണം ചോദിച്ച്...

കെ.എം.ബഷീറിന്റെ മരണം: വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശം

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണം, വിചാരണ നടപടികൾ ഒരു...

കടുത്ത പനിയെത്തുടർന്ന് ഗതാഗത മന്ത്രി സി.പി. ജോണിന്റെ പരിപാടികൾ റദ്ദാക്കി; ഡോക്ടർമാർ സമ്പൂർണ വിശ്രമം നിർദ്ദേശിച്ചു

തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിന്റെ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിന്റെ...

നെഹ്‌റു ട്രോഫി വള്ളംകളി പോസ്റ്ററിൽ നിന്ന് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചിത്രവും പേരും ഒഴിവാക്കി; കടുത്ത അതൃപ്തിയിൽ എംപി

ആലപ്പുഴ: പുന്നമടക്കായലില്‍ നെഹ്‌റു ട്രോഫി വള്ളംകളിയുടെ പോസ്റ്ററില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷ്...