കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി. കൊതുമുക്ക് പാലത്തിന്റെ അടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ബിലാലിനെ കാണാതായിരുന്നു. ശേഷം നടത്തിയ തെരച്ചിലിലാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. കളിക്കാനായി കൂട്ടുകാരനൊപ്പം വീട്ടിൽ നിന്ന് പോയതായിരുന്നു ബിലാൽ.




