സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു

സംസ്ഥാനത്ത് കാലവർഷ മഴയിൽ 22 ശതമാനം കുറവ്. ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 15 വരെയുള്ള കണക്കുകളാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ടത്. ഈ കാലയളവിൽ കേരളത്തിന് ലഭിച്ചത് 1,213.1 മില്ലിമീറ്റർ മഴ. സാധാരണയായി ലഭിക്കേണ്ടത് 1,556.2 മില്ലിമീറ്റർ മഴയാണ്.

ഏഴ് ജില്ലകളിലാണ് ഗണ്യമായ മഴക്കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ മഴ കുറഞ്ഞത് വയനാട്ടിലും ഇടുക്കിയിലുമാണ്. വയനാട്ടിൽ 51 ശതമാനവും ഇടുക്കിയിൽ 44 ശതമാനവും മഴ കുറഞ്ഞു. എറണാകുളത്ത് 22 ശതമാനം, കൊല്ലത്ത് 27 ശതമാനം, പാലക്കാട്ട് 24 ശതമാനം, തൃശൂരിൽ 25 ശതമാനം എന്നിങ്ങനെയാണ് മഴക്കുറവ് രേഖപ്പെടുത്തിയത്. അതേസമയം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ രണ്ട് ശതമാനം അധികമഴ ലഭിച്ചു. കണ്ണൂർ, കാസർകോട്, കോട്ടയം, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ അധികമഴ ലഭിച്ചില്ലെങ്കിലും മഴയിൽ കാര്യമായ കുറവും രേഖപ്പെടുത്തിയിട്ടില്ല.

സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

spot_img

Related news

‘മാർക്ക് കുറഞ്ഞതിന് അധ്യാപകരുടെ മാനസികപീഡനം, പരീക്ഷ എഴുതാൻ അനുവദിച്ചില്ല’; നഴ്സിങ് വിദ്യാർഥി ജീവനൊടുക്കിയെന്ന് പരാതി

കൊല്ലം: അധ്യാപകരുടെ മാനസിക പീഡനത്തെത്തുടർന്ന് നഴ്സിങ് വിദ്യാർഥി ജീവനൊടുക്കിയതായി പരാതി. കരുനാഗപ്പള്ളി...

‘കോൺഗ്രസിനെ വേട്ടയാടുന്ന പ്രത്യയശാസ്ത്ര ശൂന്യത’; എഐസിസിയിലെ വന്ദേമാതരത്തിൽ എ.എ. റഹീമിന്റെ വിമർശനം

തിരുവനന്തപുരം: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ച സംഭവത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ...

കാസർകോട് എംഡിഎംഎ കേസ്: നൈജീരിയൻ ലഹരി സംഘവുമായി നേരിട്ട് ഇടപാട്; നിർണായക വിവരങ്ങൾ പുറത്ത്

കാസർകോട്: മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ എന്നവകാശപ്പെടുന്നയാൾ ഉൾപ്പെടെ പിടിയിലായ കാസർകോട്...

ഗർഭകാലത്ത് ഇനി കാക്കി സൽവാർ കമ്മീസ്; വനിതാ പൊലീസുകാരുടെ യൂണിഫോമിൽ മാറ്റം

തിരുവനന്തപുരം: ഗർഭിണികളായ വനിതാ പൊലീസുകാരുടെ യൂണിഫോമിൽ മാറ്റം. ഗർഭകാലത്ത് കാക്കി സൽവാർ...

കാമുകിക്കൊപ്പം ഭാര്യയെ പൂട്ടിയിട്ട് ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമം; ഒളിവിലായ പ്രതി കാപ്പാ നിയമപ്രകാരം അറസ്റ്റിൽ

മലപ്പുറം: ഭാര്യയെ ക്രൂരമായി മർദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന...