ഇസ്ലാമിക കലണ്ടറിലെ പ്രധാനപ്പെട്ട മാസങ്ങളിലൊന്നായ റബീഉൽ അവ്വലിന് തുടക്കമായി. ഇന്ന് ഓഗസ്റ്റ് 14 വെള്ളിയാഴ്ച റബീഉൽ അവ്വൽ ഒന്നായി ആചരിക്കും.
റബീഉൽ അവ്വൽ 12-ാം തീയതിയാണ് മീലാദുശ്ശരീഫ് അഥവാ നബിദിനമായി ആചരിക്കുന്നത്. ഈ കണക്കനുസരിച്ച് ഓഗസ്റ്റ് 25 ചൊവ്വാഴ്ചയായിരിക്കും ഈ വർഷത്തെ നബിദിനം.
നബിദിനത്തോടനുബന്ധിച്ച് വിവിധ പള്ളികളിലും മഹല്ലുകളിലും മതസ്ഥാപനങ്ങളിലും മൗലിദ് പാരായണം, പ്രഭാഷണങ്ങൾ, മതപരമായ വിവിധ പരിപാടികൾ എന്നിവ സംഘടിപ്പിക്കും.
റബീഉൽ അവ്വൽ മാസത്തിന്റെ വരവോടെ നബിദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങളും വിവിധയിടങ്ങളിൽ ആരംഭിച്ചു.




