താനൂർ സ്വദേശി ഇംതിയാസിനെ കാണാതായ സംഭവം: അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ച് പൊലീസ്

മലപ്പുറം: താനൂർ സ്വദേശി ഇംതിയാസിനെ കാണാതായ സംഭവത്തിൽ മഹാരാഷ്ട്ര കേന്ദ്രീകരിച്ച് അന്വേഷണം നടത്താനൊരുങ്ങി പൊലീസ്. മഹാരാഷ്ട്രയിലെ നാഗ്പൂരിലെത്തി ഇംതിയാസ് സ്വിഗി വഴി ഭക്ഷണം ഓർഡർ ചെയ്തതായി പൊലീസ് കണ്ടെത്തി. അന്വേഷണത്തിൻ്റെ ഭാ​ഗമായി അന്വേഷണസംഘം ഇന്ന് പുലർച്ചെ രണ്ടു മണിയോടെ നാഗ്പൂരിലെത്തി പ്രാഥമിക അന്വേഷണം നടത്തി. കെഎംസിസി പ്രവർത്തകരും, പൊലീസും ചേർന്ന് നാഗ്പൂരിൽ ഇന്നും അന്വേഷണം നടത്തും. ഇക്കഴിഞ്ഞ ഏഴിന് ബാംഗ്ലൂരിൽ എത്തിയതിനുശേഷമാണ് ഇംതിയാസിനെ കാണാതായത്.

ബാംഗ്ലൂർ സാറ്റലൈറ്റിൽ ഇംതിയാസ് എത്തിയതിൻ്റെ ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ബാംഗ്ലൂരിലെ പാർക്കും, സാറ്റലൈറ്റ് ബസ് സ്റ്റാൻഡും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. നഴ്സിംഗ് പഠനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് വാങ്ങിക്കാനാണ് ഇംതിയാസ് ബാംഗ്ലൂരിൽ പോയത്. ബാംഗ്ലൂരിൽ എത്തിയ ഉടൻ വീട്ടുകാരെ ബന്ധപ്പെട്ടിരുന്നു. പിന്നീട് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു കുടുംബം. നിലവിൽ താനൂർ പൊലീസ് ആണ് ബാം​ഗ്ലൂരിൽ അന്വേഷണം നടത്തുന്നത്.

spot_img

Related news

വെങ്ങാട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു

വളാഞ്ചേരി: വെങ്ങാട് ഇല്ലിക്കോട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ...

മലപ്പുറത്ത് കാണാതാകുന്നവരുടെ എണ്ണത്തിൽ ആശങ്കാജനകമായ വർധന; ഈ വർഷം ഇതുവരെ കാണാതായത് 363 പേരെ

മലപ്പുറം: ജില്ലയിൽ കാണാതാകുന്നവരുടെ എണ്ണത്തിൽ വർഷംതോറും വർധന. ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ...

മലപ്പുറത്ത് പള്ളികൾ കേന്ദ്രീകരിച്ച് പകൽസമയത്ത് മോഷണം; നിരവധി കേസുകളിൽ പ്രതിയായ യുവാവ് തിരൂർ പൊലീസിന്റെ പിടിയിൽ

മലപ്പുറം: പള്ളികൾ കേന്ദ്രീകരിച്ച് പകൽസമയത്ത് മോഷണം നടത്തിയിരുന്ന പ്രതി തിരൂർ പൊലീസിന്റെ...

വാഹനാപകടം: കുറ്റിപ്പുറത്ത് ബൈക്ക് മറിഞ്ഞ് 19കാരനായ യുവാവ് മരിച്ചു

കുറ്റിപ്പുറത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്ന് യുവാവിന് ദാരുണാന്ത്യം. അപകടത്തിൽ...