വാഹനാപകടം: കുറ്റിപ്പുറത്ത് ബൈക്ക് മറിഞ്ഞ് 19കാരനായ യുവാവ് മരിച്ചു

കുറ്റിപ്പുറത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്ന് യുവാവിന് ദാരുണാന്ത്യം. അപകടത്തിൽ പുറത്തൂർ തൃത്തല്ലൂർ കൂളത്ത് റസാക്കിന്റെ മകൻ റിഷാൽ (19) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം കഴുത്തല്ലൂർ പള്ളിപ്പടി – കൊളക്കാട് മാമ്പിപ്പടി റോഡിൽ ഞായറാഴ്ച വൈകിട്ട് 6.30-ഓടെയാണ് സംഭവം.

കൂട്ടുകാരൻ്റെ വീട്ടിലെ വിവാഹാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ യുവാക്കളാണ് കൊളക്കാട് മാമ്പിപ്പടി റോഡിലെ കുത്തനെയുള്ള ഇറക്കത്തിൽ അപകടത്തിൽപെട്ടത്. അപകടം നടന്ന ഉടനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടക്കൽ മിംസിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സുഹൃത്ത് അജ്സലിന് പരുക്കേറ്റിട്ടുണ്ട്.

spot_img

Related news

വെങ്ങാട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു

വളാഞ്ചേരി: വെങ്ങാട് ഇല്ലിക്കോട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ...

മലപ്പുറത്ത് കാണാതാകുന്നവരുടെ എണ്ണത്തിൽ ആശങ്കാജനകമായ വർധന; ഈ വർഷം ഇതുവരെ കാണാതായത് 363 പേരെ

മലപ്പുറം: ജില്ലയിൽ കാണാതാകുന്നവരുടെ എണ്ണത്തിൽ വർഷംതോറും വർധന. ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ...

മലപ്പുറത്ത് പള്ളികൾ കേന്ദ്രീകരിച്ച് പകൽസമയത്ത് മോഷണം; നിരവധി കേസുകളിൽ പ്രതിയായ യുവാവ് തിരൂർ പൊലീസിന്റെ പിടിയിൽ

മലപ്പുറം: പള്ളികൾ കേന്ദ്രീകരിച്ച് പകൽസമയത്ത് മോഷണം നടത്തിയിരുന്ന പ്രതി തിരൂർ പൊലീസിന്റെ...

താനൂർ സ്വദേശി ഇംതിയാസിനെ കാണാതായ സംഭവം: അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ച് പൊലീസ്

മലപ്പുറം: താനൂർ സ്വദേശി ഇംതിയാസിനെ കാണാതായ സംഭവത്തിൽ മഹാരാഷ്ട്ര കേന്ദ്രീകരിച്ച് അന്വേഷണം നടത്താനൊരുങ്ങി...