പത്തനംതിട്ടയിൽ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ഒരാൾ കൂടി അറസ്റ്റിൽ

പത്തനംതിട്ട മലയാലപ്പുഴയിൽ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.

പെരുനാട് മുണ്ടൻമല റബ്ബറുംകാലായിൽ വീട്ടിൽ അജികുമാർ എന്ന 51കാരനെയാണ് പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. 2021ൽ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് നടപടി.

സ്വന്തം പിതാവ് ഉൾപ്പെടെ നിരവധി പേരിൽ നിന്ന് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്നാണ് പൊലീസ് കണ്ടെത്തൽ. സംഭവത്തിൽ ആകെ ഏഴ് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ആറ് കേസുകൾ മലയാലപ്പുഴ പൊലീസും ഒരു കേസ് പെരുനാട് പൊലീസുമാണ് രജിസ്റ്റർ ചെയ്തത്.

മലയാലപ്പുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ മൂന്ന് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മലയാലപ്പുഴ താഴം സ്വദേശികളായ ശ്രീകുമാർ, ഗോപാലകൃഷ്ണപിള്ള, ഏറം പൊതിപ്പാട് ലക്ഷംവീട് കോളനിയിലെ ശ്രീജിത്ത് മോൻ എന്നിവരാണ് അറസ്റ്റിലായത്.

പെരുനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വെള്ളിയാഴ്ച അജികുമാറിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പെരുനാട് എസ്എച്ച്ഒ ആർ. റോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അതേസമയം, കുട്ടിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന പിതാവിനെ നാട്ടിലെത്തിക്കാനുള്ള നടപടികളും പൊലീസ് ആരംഭിച്ചു.

spot_img

Related news

സർക്കാർ നൂറാം ദിവസത്തിലേക്ക്; ജനപക്ഷ സർക്കാരായി മാറിയെന്ന് മന്ത്രി സി.പി. ജോൺ

സർക്കാർ നൂറാം ദിവസത്തിലേക്ക് കടക്കുമ്പോൾ യുഡിഎഫ് സർക്കാർ ജനപക്ഷ സർക്കാരായി മാറിക്കഴിഞ്ഞുവെന്ന്...

ട്രംപിന്റെ മരുമകൻ ആലപ്പുഴയിൽ; ഹൗസ് ബോട്ട് യാത്ര തുടങ്ങി

അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മരുമകൻ മൈക്കൽ ബൂലോസ് ആലപ്പുഴയിൽ. വിനോദയാത്രയുടെ...

ധന്‍ബാദ് എക്‌സ്പ്രസ് പാളം തെറ്റിയ സംഭവം; സ്റ്റേഷന്‍ മാസ്റ്റര്‍ക്കും പോയിന്റ്‌സ്മാനും സസ്‌പെന്‍ഷന്‍

ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ ധന്‍ബാദ് എക്‌സ്പ്രസ് താളം തെറ്റിയതില്‍ജീവനക്കാര്‍ക്കെതിരെ നടപടി....

മഴയ്ക്ക് ശമനം; ദുരിതമൊഴിയാതെ പ്രളയബാധിത മേഖലകൾ

മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും ദുരിതമൊഴിയാതെ സംസ്ഥാനത്തെ പ്രളയബാധിത മേഖലകൾ. ആലപ്പുഴ, കോട്ടയം...

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; നാല് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്....