തെരഞ്ഞെടുപ്പ് തോൽവിയിൽ തുറന്ന ആത്മവിമർശനവുമായി എ.എൻ. ഷംസീർ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട കനത്ത തോൽവിയുടെ കാരണങ്ങൾ പരസ്യമായി ചൂണ്ടിക്കാട്ടി മുൻ സ്പീക്കർ എ.എൻ. ഷംസീർ. സ്ഥാനാർഥി നിർണയത്തിലെ പിഴവുകളും രാഷ്ട്രീയ നിലപാടുകളിലെ വീഴ്ചകളും തിരിച്ചടിയായെന്ന് അദ്ദേഹം തുറന്നുസമ്മതിച്ചു.

മലപ്പുറം കാളികാവിൽ നടന്ന കുഞ്ഞാലി രക്തസാക്ഷി ദിനാചരണ പരിപാടിയിലായിരുന്നു ഷംസീറിന്റെ ആത്മവിമർശനം. വെള്ളാപ്പള്ളി നടേശന്റെ വിമർശനങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിഞ്ഞില്ലെന്നും, പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയം പാളിയെന്നും അദ്ദേഹം പറഞ്ഞു.

അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട വിഷയങ്ങളും വെള്ളാപ്പള്ളി നടേശനെ മുന്നിൽ നിർത്തിയ രാഷ്ട്രീയ സമീപനവും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന വിമർശനവും ഷംസീർ അംഗീകരിച്ചു.

ഇത്ര വലിയ തോൽവി നേരിടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും, തുടർച്ചയായ മൂന്നാം ഭരണം ഉറപ്പാണെന്നാണ് കരുതിയതെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റൽ വോട്ടുകളുടെ എണ്ണത്തിൽ മുന്നിലായിരുന്നെങ്കിലും പിന്നീട് ലീഡ് നഷ്ടപ്പെടുകയും തെരഞ്ഞെടുപ്പ് ഫലം പൂർണമായും മാറിമറിയുകയും ചെയ്തുവെന്നും പ്രസംഗത്തിനിടെ ഷംസീർ ചൂണ്ടിക്കാട്ടി.

spot_img

Related news

ബസപകടത്തിൽ തലയ്ക്കും അസ്ഥികൾക്കും ഗുരുതര പരിക്കേറ്റ 19-കാരിക്ക് സങ്കീർണ്ണ ചികിത്സയിലൂടെ പുതുജീവൻ നൽകി കോട്ടക്കൽ ആസ്റ്റർ മിംസ്

കോട്ടക്കൽ: ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലയ്ക്കും അസ്ഥികൾക്കും ഗുരുതരമായി ക്ഷതമേറ്റ...

കുറ്റിപ്പുറം ബസ് അപകടം; വാഹനം സഞ്ചരിച്ചത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലെന്ന് കണ്ടെത്തൽ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം: കുറ്റിപ്പുറത്ത് അപകടമുണ്ടാക്കിയ ബസ് സഞ്ചരിച്ചത് അമിത വേഗതയിലാണെന്ന് പ്രത്യേക അന്വേഷണ...

നിലമ്പൂരിൽ സ്വകാര്യ ആശുപത്രി ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ....

കുറ്റിപ്പുറം ബസ് അപകടം: അമിതവേഗമോ ടയർ തകരാറോ? പൊലീസ് അന്വേഷണം തുടങ്ങി

മലപ്പുറം: കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു....

കുറ്റിപ്പുറം ബസ് അപകടം: മരിച്ചയാളെ തിരിച്ചറിഞ്ഞു; കോഴിക്കോട് സ്വദേശിയായ വൈഷ്ണവ്

മലപ്പുറം: കുറ്റിപ്പുറം ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു....