ആതവനാട് കുടുംബവഴക്ക്: മുൻ വൈരാഗ്യത്തെ തുടർന്ന് അമ്മാവനെ കുത്തിക്കൊന്ന കേസ്; സഹോദരിയുടെ മക്കളായ മൂന്ന് പേർ അറസ്റ്റിൽ

കുടുംബ വഴക്കിനെ തുടർന്ന് മരുമക്കൾ അമ്മാവനെ കുത്തികൊന്നു. ആതവനാട് കൂടശ്ശേരിപാറയിലാണ് സംഭവം. കൂടശ്ശേരിപാറ ആനപാടിക്കൽ മുസ്തഫ (40) യാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരിയുടെ മക്കളായ സൈനുൽ ആബിദ്, സക്കിർ ഹുസൈൻ, സൽമാൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ശനിയാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം. മുസ്തഫയും സഹോദരൻ അബ്ദുള്ളയും വീട്ടിൽനിന്ന് ബൈക്കിൽ റോഡിലേക്കിറങ്ങുന്നതിനിടെ ഓട്ടോറിക്ഷയിലെത്തിയ പ്രതികൾ ബൈക്കിൽ ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

തുടർന്ന് ബൈക്കിന് തീയിട്ട പ്രതികൾ മാരകായുധങ്ങൾ ഉപയോഗിച്ച് മുസ്തഫയെ ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ മുസ്തഫ മരിച്ചു. ആക്രമണത്തിൽ അബ്ദുള്ളയ്ക്കും പരുക്കേറ്റു.

കുടുംബവഴക്കിനെ തുടർന്ന് നേരത്തെയും ഇവർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. മുസ്തഫയെ ആക്രമിച്ച മുൻ കേസിൽ പ്രതികളായ സഹോദരങ്ങൾ ദിവസങ്ങൾക്ക് മുമ്പാണ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്.

spot_img

Related news

മലപ്പുറത്ത് കുടുംബവഴക്കിനിടെ ദാരുണാന്ത്യം; വളാഞ്ചേരിയിൽ യുവാവ് കുത്തേറ്റ് മരിച്ചു

മലപ്പുറം വളാഞ്ചേരിയിൽ കുടുംബ വഴക്കിനെ തുടർന്ന് കത്തിക്കുത്തിൽ യുവാവ് മരണപ്പെട്ടു. കൂടശേരിപ്പാറ...

കൊടിഞ്ഞിയിലെ ബിരിയാണി ട്വിസ്റ്റ്: കളിയിൽ അർജന്റീന തോറ്റെങ്കിലും വിതരണം ഏറ്റെടുത്ത് ബ്രസീൽ ആരാധകർ

ലോകകപ്പ് ഫൈനലിൽ പ്രിയ ടീമായ അർജന്റീന കിരീടം നേടുമെന്ന പ്രതീക്ഷയിൽ ബിരിയാണി...

മിക്സ്ചറിലെ കടല തൊണ്ടയിൽ കുടുങ്ങി; മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: ബേക്കറി പലഹാരത്തിലെ കടല തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ...

ഫുട്ബോൾ പരിശീലനത്തിന്റെ മറവിൽ പെൺകുട്ടികളോട് ക്രൂരത; മലപ്പുറത്ത് പരിശീലകൻ വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ മലപ്പുറത്ത് ഫുട്ബോൾ പരിശീലകൻ വീണ്ടും...