പൊള്ളാച്ചിയിലെ ‘ആഡംബര ജീവിതത്തിന്’ റബ്ബർ കടയിൽ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് ‘കീരി രതീഷ്’ പിടിയിൽ!

പാലക്കാട്: വടക്കഞ്ചേരി റബര്‍ കടയില്‍ മോഷണം നടത്തിയയാള്‍ പിടിയില്‍. നാൽപതോളം മോഷണ കേസുകളിലെ പ്രതി ഇടുക്കി സ്വദേശി കീരി രതീഷ് (41) ആണ് പൊലീസ് പിടിയിലായത്. വടക്കഞ്ചേരി സ്വദേശിയുടെ റബ്ബര്‍ക്കടയില്‍ നിന്നും പട്ടാപ്പകല്‍ 25,000 രൂപ മോഷ്ടിച്ചതിനാണ് പ്രതിയെ പിടികൂടിയത്. കടയുടമ സമീപത്തുള്ള വീട്ടില്‍ കഴിക്കാന്‍ പോയ സമയത്തായിരുന്നു മോഷണം.

പൊള്ളാച്ചിയില്‍ ആഡംബര ജീവിതം നയിക്കുന്നതിനുവേണ്ടിയാണ് ഇയാള്‍ മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കടയിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് രതീഷിലേക്കെത്തിച്ചത്. വടക്കഞ്ചേരി തങ്കം ജങ്ഷന് സമീപത്തുനിന്ന് ബുധനാഴ്ച രാത്രി എട്ടരയോടെയാണ് വടക്കഞ്ചേരി പൊലീസ് പ്രതിയെ പിടികൂടിയത്. വടക്കഞ്ചേരി തങ്കം ജംഗ്ഷന് സമീപം മറ്റൊരു മോഷണം ആസൂത്രണം ചെയ്യുന്നതിനിടെയായിരുന്നു ഇയാള്‍ പൊലീസ് പിടിയിലായത്. പകല്‍ കറങ്ങിനടന്ന് ആളില്ലാത്ത കടകളില്‍ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.

spot_img

Related news

ഉടമ അറിയാതെ സ്വർണം വീണ്ടും പണയം; ലക്ഷങ്ങളുടെ തട്ടിപ്പിൽ മുൻ ബാങ്ക് മാനേജർ അറസ്റ്റിൽ

മലപ്പുറം: താനൂരിലെ കാത്തലിക് സിറിയൻ ബാങ്ക് ശാഖയിൽ പണയംവെച്ച സ്വർണം ഉടമയുടെ...

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കാൻ നടപടി

കോട്ടയം: സിക്കിമിൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നുണ്ടായ ദുരന്തത്തിൽ...

കെട്ടിട അനുമതിയിൽ ക്രമക്കേട്; വിജിലൻസ് പരിശോധനയിൽ 45 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുകൾ കണ്ടെത്തി

തിരുവനന്തപുരം: കെട്ടിടനിർമാണത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ കണ്ടെത്താൻ വിജിലൻസ് നടത്തിയ...

ചിക്കൻ മന്തിയെന്ന പേരിൽ മൃഗക്കൊഴുപ്പ് ചേർത്തതായി കണ്ടെത്തൽ; തിരൂരങ്ങാടിയിൽ നഗരസഭയുടെ മിന്നൽ പരിശോധന

മലപ്പുറം: തിരൂരങ്ങാടിയിലെ വിവിധ ഹോട്ടലുകളിൽ ചിക്കൻ മന്തിയെന്ന പേരിൽ മറ്റ് മൃഗക്കൊഴുപ്പുകൾ...

മാലിന്യച്ചാക്ക് തുറന്നപ്പോൾ പെരുമ്പാമ്പ്; കൊയിലാണ്ടിയിൽ ഹരിത കർമസേനാംഗങ്ങൾക്ക് നടുക്കം

കോഴിക്കോട്: ഹരിത കർമസേന ശേഖരിച്ച മാലിന്യച്ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ കണ്ടെത്തിയ സംഭവം കൊയിലാണ്ടിയിൽ...