മിക്സ്ചറിലെ കടല തൊണ്ടയിൽ കുടുങ്ങി; മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: ബേക്കറി പലഹാരത്തിലെ കടല തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ മരിച്ചു. കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ വെല്ലക്കാടൻ മുനീറിന്‍റെ മകൻ മുഹമ്മദ് റിസാനാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഭക്ഷണത്തിനു ശേഷം വീട്ടിലിരുന്ന് മിക്സ്ചര്‍ കഴിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അതിലെ കടല കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.

ശ്വാസതടസ്സം നേരിട്ട കുട്ടിയെ ഉടൻ തന്നെ വീട്ടുകാർ സമീപത്തുള്ള ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെയെത്തിച്ച് വിദഗ്ധ ചികിത്സ നൽകാൻ ശ്രമിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം കുന്നുമ്മൽ കാരാട്ടുങ്ങലിലെ ജുമാ മസ്ജിദിൽ ഖബറടക്കം നടത്തി.

spot_img

Related news

ഫുട്ബോൾ പരിശീലനത്തിന്റെ മറവിൽ പെൺകുട്ടികളോട് ക്രൂരത; മലപ്പുറത്ത് പരിശീലകൻ വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ മലപ്പുറത്ത് ഫുട്ബോൾ പരിശീലകൻ വീണ്ടും...

കൽപകഞ്ചേരിയിൽ വിദ്യാർഥിനിയുടെ കൈ ഒടിച്ച അധ്യാപകന് സസ്പെൻഷൻ; കൂടുതൽ പരാതികളുമായി മറ്റ് കുട്ടികളും രംഗത്ത്!

മലപ്പുറം കൽപകഞ്ചേരി കല്ലിങ്ങലിൽ വിദ്യാർഥിനിയെ മർദിച്ച് കൈ ഒടിഞ്ഞ സംഭവത്തിൽ അധ്യാപകന്...

മൊറയൂരിൽ കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: കൊണ്ടോട്ടി മൊറയൂർ വാലഞ്ചേരിയിൽ കാണാതായ വയോധികയെ വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച...

പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്ക് കള്ള് നൽകിയ സംഭവം; ഷാപ്പ് നടത്തിപ്പുകാരൻ റിമാൻഡിൽ, ഉടമയ്ക്കെതിരെയും കേസ്

മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്ക് കള്ള് നൽകിയ സംഭവത്തിൽ കള്ളുഷാപ്പ്...

മലപ്പുറത്ത് ഗേറ്റിന്റെ കമ്പി കഴുത്തിൽ തുളച്ചുകയറി ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു

മലപ്പുറത്ത് ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു....