തമിഴ്നാട്ടിൽ നിന്ന് കരിങ്കല്ല്, എം സാൻഡ്, മെറ്റൽ ജെല്ലി ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികളുടെ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള നീക്കം നിയന്ത്രിക്കാൻ സർക്കാർ തീരുമാനം

തമിഴ്നാട്ടിലെ നിർമാണ മേഖലയിലെ സാമഗ്രികളുടെ ദൗർലഭ്യം കണക്കിലെടുത്താണ് അസാധാരണ നടപടിയെന്നാണ് സർക്കാർ വിശദീകരണം. ഇതുസംബന്ധിച്ച് ജിയോളജി ഡയറക്ടർക്ക് കൂടുതൽ അധികാരം നൽകി ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി.

പുതിയ ഉത്തരവ് പ്രകാരം, മറ്റ് സംസ്ഥാനങ്ങളിലേക്ക് നിർമാണ സാമഗ്രികൾ കൊണ്ടുപോകുന്നതിന് ജിയോളജി ഡയറക്ടർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കഴിയും. സംസ്ഥാനത്തെ ആവശ്യങ്ങൾ നിറവേറ്റിയതിന് ശേഷമേ മറ്റ് സംസ്ഥാനങ്ങളിലേക്ക് സാമഗ്രികൾ നൽകേണ്ടതുള്ളൂ എന്നാണ് സർക്കാർ നിലപാട്.

അനധികൃത ഖനനം വ്യാപകമാണെന്നും ഇത് നിയന്ത്രിക്കേണ്ടതുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. നിയന്ത്രണം നടപ്പിലായാൽ കേരളം ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിലെ നിർമാണ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

തമിഴ്നാട് സർക്കാരിന്റെ തീരുമാനം കേരളത്തിലെ നിർമാണ മേഖലയിൽ കാലതാമസത്തിന് കാരണമാകുമെന്ന് ഐഎൻടിയുസി നേതാവ് ഷഹ്നാസ് പ്രതികരിച്ചു.

spot_img

Related news

തമിഴ്‌നാട്ടിലെ ഗോവധ നിരോധനത്തിന് സുപ്രീംകോടതിയുടെ പൂട്ട്; മദ്രാസ് ഹൈക്കോടതി ഉത്തരവിന് ഇടക്കാല സ്റ്റേ

ചെന്നൈ: തമിഴ്നാട്ടിൽ ഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ ഇടക്കാല...

മോട്ടോർ പമ്പ് മോഷ്ടിച്ചെന്ന് ആരോപണം; യുവാക്കളെ പോസ്റ്റിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ച് വൈദ്യുതാഘാതമേൽപ്പിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ റെയ്‌സൻ ജില്ലയിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് യുവാക്കളെ ക്രൂരമായി...

തൃണമൂൽ കോൺഗ്രസിന്റെ 12 ബാങ്ക് അക്കൗണ്ടുകൾ കൂടി മരവിപ്പിച്ച് ബംഗാൾ പൊലീസ്

തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. പാർട്ടിയുമായി ബന്ധപ്പെട്ട 12 ബാങ്ക് അക്കൗണ്ടുകൾ...

തെലങ്കാനയിൽ നടുക്കുന്ന കൂട്ടക്കൊല; ആറുപേരെ കൊലപ്പെടുത്തി പ്രതി ഒളിവിൽ

തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിൽ നടുക്കുന്ന കൂട്ടക്കൊല. പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ...

ഒഡീഷയിൽ എടിഎം മെഷീൻ കവർച്ച; അന്വേഷണം ഊർജിതം

ഒഡീഷയിലെ ബാലസോർ ജില്ലയിൽ വൻ എടിഎം കവർച്ച. അജ്ഞാത സംഘം എടിഎം...