ഇടവേളയ്ക്ക് ശേഷം കാലവർഷം കനക്കുന്നു; ഇന്ന് മുതൽ ശക്തമായ മഴ, 5 ജില്ലകളിൽ യെല്ലോ അലർട്ട്!

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു. ഇന്ന് മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കൻ കേരളത്തിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. മലയോര മേഖലകളിൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

പ്രതികൂല കാലാവസ്ഥയെ തുടർന്ന് കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരങ്ങളിൽ നാളെ രാവിലെ 5.30 വരെ 1.2 മുതൽ 1.4 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രമായ ഇൻകോയിസ് അറിയിച്ചു. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്തിനൊപ്പം ഉത്തരേന്ത്യയിലും കാലവർഷം ശക്തിപ്രാപിക്കുകയാണ്. ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ അടുത്ത നാല് ദിവസത്തിനുള്ളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

അരുണാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, അസം എന്നിവിടങ്ങളിൽ കനത്ത മഴയെ തുടർന്ന് വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നദീതീരങ്ങളിൽ നിന്ന് മാറി താമസിക്കാനും അധികൃതർ ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

spot_img

Related news

മുണ്ടക്കൈ–ചൂരൽമല ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു; ശേഷിക്കുന്ന വീടുകൾ ഒക്ടോബറിന് മുൻപ് പൂർത്തിയാക്കുമെന്ന് സർക്കാർ

വയനാട്: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പ് പദ്ധതിയുടെ നിർമ്മാണ...

യുവതി വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ഭർത്താവിന്റെ പീഡനമെന്ന് കുടുംബം, ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്!

തിരുവനന്തപുരം: ആറ്റുകാലില്‍ വാടകവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല...

പന്തളം ക്രിസ്ത്യൻ മിഷൻ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി; ടിഎംടിക്കിടെ ഹൃദയാഘാതം, 73കാരൻ മരിച്ചു

പത്തനംതിട്ട: 73 കാരൻ്റെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം. പന്തളം...

ഗുരുവായൂരപ്പന് 37 പവന്റെ സ്വർണ്ണക്കിരീടം സമർപ്പിച്ച് തിരുപ്പൂർ വ്യവസായി

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ കനക കിരീടം. തിരുപ്പൂര്‍ വ്യവസായിയായ രാജന്‍...