മറികടക്കാനുള്ള കെഎസ്ആർടിസിയുടെ പാച്ചിൽ; വടക്കാഞ്ചേരിയിൽ സ്കൂട്ടറിലിടിച്ച് യാത്രക്കാരന് ഗുരുതര പരുക്ക്

പാലക്കാട്: പാലക്കാട് വടക്കാഞ്ചേരിയില്‍ കെഎസ്ആര്‍ടിസിബസ്സും സ്‌കൂട്ടറും കൂച്ചിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരുക്ക്. മംഗലംഡാം പൂതംകോട് മേക്കാട്ടില്‍ വീട്ടില്‍ എല്‍ദോ വര്‍ഗീസി (52) നാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം വൈകീട്ട് എഴുമണിയോടയാണ് അപകടം സംഭവിച്ചത്. വടക്കാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എതിര്‍ ദിശയില്‍ വന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നു. വടക്കാഞ്ചേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

spot_img

Related news

ഭവനനിർമ്മാണ പദ്ധതിയിലെ സാമ്പത്തിക തട്ടിപ്പ്: നിർമ്മിതി കേന്ദ്ര മുൻ എഞ്ചിനീയർ കൃഷ്ണദത്തിന് 12 വർഷം തടവ്

മൂവാറ്റുപുഴ: വ്യാജ രേഖകൾ ചമച്ച് ഹൗസിംഗ് പദ്ധതിയിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ...

മുന്നണിയിൽ പുകച്ചിൽ, പക്ഷേ മുഖ്യമന്ത്രിക്ക് കുലുക്കമില്ല; വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ധനബില്ലിൽ ഉൾപ്പെടുത്തും

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് ധനബില്ലില്‍ ഉള്‍പ്പെടുത്താനുറച്ച് മുഖ്യമന്ത്രി വി.ഡി...

ജന്മദിനത്തിൽ ദുരന്തം; അങ്കമാലിയിൽ ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കൊച്ചി: ദേശീയപാതയിൽ അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി...

“പോലീസിന് ലാത്തിയും തോക്കുമുണ്ട്, ബ്ലേഡിന്റെ ആവശ്യമില്ല!” : എസ്എഫ്ഐക്കെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

ലഹരിക്കെതിരെ ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ച ഓപ്പറേഷൻ‌ തൂഫാൻ കൊടുങ്കാറ്റു പോലെ ആഞ്ഞടിക്കുന്നുവെന്ന്...