പകർച്ചവ്യാധി ഭീതി; സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യവകുപ്പിന്റെ നിർണായക തീരുമാനം. ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കളക്ടർമാരുടെയും ജില്ലാ മെഡിക്കൽ ഓഫീസർമാരുടെയും യോഗത്തിലാണ് മൂന്ന് ദിവസത്തെ ഡ്രൈ ഡേ ആചരിക്കാൻ തീരുമാനമായത്.

വെള്ളി, ശനി, ഞായർ ദിവസങ്ങളിലായാണ് ഡ്രൈ ഡേ ആചരിക്കുക. വെള്ളിയാഴ്ച സ്കൂളുകളിലും, ശനിയാഴ്ച സർക്കാർ ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും, ഞായറാഴ്ച വീടുകളിലുമാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക.

ഡെങ്കിപ്പനി, ഷിഗെല്ല, എലിപ്പനി, മഞ്ഞപ്പിത്തം, മലേറിയ തുടങ്ങി വിവിധ പകർച്ചവ്യാധികൾക്കെതിരെ മുൻകരുതൽ നടപടികൾ ശക്തമാക്കണമെന്ന് ആരോഗ്യ മന്ത്രി നിർദേശം നൽകി. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക ആക്ഷൻ പ്ലാനുകൾ തയ്യാറാക്കാനും തീരുമാനമായി.

സംസ്ഥാനത്ത് പ്രതിദിന പനി ബാധിതരുടെ എണ്ണം കഴിഞ്ഞ ഒരാഴ്ചയായി 12,000 മുതൽ 13,000 വരെയാണ്. ഇന്നലെ മാത്രം 13,196 പേരാണ് വിവിധ പനിബാധകളെ തുടർന്ന് ചികിത്സ തേടിയത്. മലപ്പുറത്താണ് പനി വ്യാപനം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്നലെ എട്ട് പേർക്ക് ഷിഗെല്ല, 52 പേർക്ക് ഡെങ്കിപ്പനി, 85 പേർക്ക് ചിക്കൻപോക്സ്, 11 പേർക്ക് എലിപ്പനി, അഞ്ച് പേർക്ക് മലേറിയ, 22 പേർക്ക് മഞ്ഞപ്പിത്തം, രണ്ട് പേർക്ക് ടൈഫോയിഡ്, ഒരാൾക്ക് അമീബിക് മസ്തിഷ്ക ജ്വരം എന്നിവ സ്ഥിരീകരിച്ചു.

അതേസമയം, പാലക്കാട് കരിമ്പുഴ സ്വദേശി ജിജോ മോഹൻ ഡെങ്കിപ്പനി ബാധിച്ച് മരിച്ചതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഇതോടെ പാലക്കാട് ജില്ലയിൽ മാത്രം ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.

ഈ മാസം ഇതുവരെ സംസ്ഥാനത്ത് 924 പേർക്ക് ഡെങ്കിപ്പനിയും, 79 പേർക്ക് ഷിഗെല്ലയും, 41 പേർക്ക് മലേറിയയും, 1,343 പേർക്ക് ചിക്കൻപോക്സും, 363 പേർക്ക് മഞ്ഞപ്പിത്തവും, 130 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.

പകർച്ചവ്യാധി വ്യാപനം തടയാൻ പൊതുജനങ്ങളും ശുചിത്വ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകണമെന്ന് ആരോഗ്യവകുപ്പ് അഭ്യർഥിച്ചു.

spot_img

Related news

സംസ്ഥാനത്ത് മഴ കനക്കും; കോഴിക്കോട് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

കെഎസ്ആർടിസി ബസുകൾ വരുത്തിയ ദുരന്തം; തിരുവനന്തപുരത്ത് ഒരു മരണം, മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

തിരുവനന്തപുരം: കാരക്കോണത്ത് സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം. മൂന്ന്...

‘അന്ന് വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തപ്പോൾ മന്ത്രി ന്യായീകരിച്ചു’; പ്രതിപക്ഷത്തിനെതിരെ ഇരട്ടത്താപ്പ് ആരോപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വൈസ് ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി...

ഓപ്പറേഷന്‍ തൂഫാന്‍; റൂഫ് ടോപ്പില്‍ കഞ്ചാവ് ചെടി പിടികൂടി

കോഴിക്കോട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ നഗരമധ്യത്തില്‍ കഞ്ചാവ് കൃഷി...

നെടുമങ്ങാട് ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവം: സർക്കാരിനോട് ഹൈക്കോടതി റിപ്പോർട്ട് തേടി

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി....