കാസർകോട്: ജില്ലയിലെ മേൽപ്പറമ്പിൽ 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 25 വയസ്സുകാരിയായ യുവതിക്കെതിരെ പോലീസ് കേസെടുത്തു. കണ്ണൂർ പുളിപ്പറമ്പ് സ്വദേശിനി സ്‌നേഹ മെർലിനെതിരെയാണ് മേൽപ്പറമ്പ് പോലീസ് പോക്‌സോ വകുപ്പുകൾ പ്രകാരം കേസെടുത്തത്.
വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16 വയസ്സുകാരിയെ യുവതി പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെയും കുടുംബത്തിന്റെയും പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രാഥമിക അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്ന. സംഭവത്തെക്കുറിച്ച് മേൽപ്പറമ്പ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.




