കരിപ്പൂരിൽ വീണ്ടും ‘സ്വർണ്ണം പൊട്ടിക്കൽ’ ക്വട്ടേഷൻ സംഘങ്ങൾ; പാർക്കിംഗ് ഏരിയയിൽ നിന്ന് 13 പേർ വലയിൽ

കരിപ്പൂർ വിമാനത്താവള പരിസരത്ത് വീണ്ടും സ്വർണ്ണക്കടത്ത്-പൊട്ടിക്കൽ സംഘങ്ങൾ സജീവമാകുന്നെന്ന സൂചനകളെത്തുടർന്ന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. സംശയാസ്പദമായ സാഹചര്യത്തിൽ വിമാനത്താവള പരിസരത്തുനിന്ന് രണ്ട് വ്യത്യസ്ത സംഘങ്ങളിലായി 13 പേരെ കരിപ്പൂർ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾ സഞ്ചരിച്ചിരുന്ന രണ്ട് കാറുകളും രണ്ട് ഇരുചക്രവാഹനങ്ങളും പോലീസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.

വിമാനത്താവളത്തിന്റെ പാർക്കിങ് ഏരിയയിൽ സംശയകരമായ സാഹചര്യത്തിൽ നിലയുറപ്പിച്ച ഇവരെ നിരീക്ഷിച്ച ശേഷമാണ് പോലീസ് വലയിലാക്കിയത്. വിദേശത്തുനിന്ന് നിയമവിരുദ്ധമായി സ്വർണവുമായി എത്തുന്ന കാരിയർമാരെ വഴിയിൽവെച്ച് തട്ടിക്കൊണ്ടുപോയി സ്വർണം കവർച്ച ചെയ്യുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് പിടിയിലായവർ ചോദ്യം ചെയ്യലിൽ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. വിമാനത്താവളത്തിന് പുറത്ത് സ്വർണ്ണം കവരുന്ന സംഘങ്ങൾ വീണ്ടും വലവിരിക്കുന്നു എന്ന ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ മേഖലയിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

അതേസമയം, കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ മലപ്പുറം സ്വദേശിയായ യാത്രക്കാരനെ പെട്ടെന്ന് കാണാതായെന്ന പരാതിയും ഇതേ സമയത്ത് പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ കാണാതാകലിന് പിന്നിൽ ഇപ്പോൾ പിടിയിലായ സ്വർണ്ണം പൊട്ടിക്കൽ സംഘങ്ങൾക്ക് വല്ല പങ്കുമുണ്ടോ എന്ന കാര്യവും പോലീസ് അതീവ ഗൗരവത്തോടെയാണ് അന്വേഷിക്കുന്നത്. പിടിയിലായ പ്രതികളെ കേന്ദ്രീകരിച്ച് സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുടെ കൂടുതൽ കണ്ണികളെ കണ്ടെത്താനുള്ള ഊർജ്ജിതമായ നീക്കത്തിലാണ് കരിപ്പൂർ പോലീസ്.

spot_img

Related news

തുരങ്കമുണ്ടാക്കി അകത്തുകയറി, വീടാകെ അരിച്ചുപെറുക്കി; പക്ഷേ മോഷ്ടാക്കൾക്ക് നിരാശ, അമരമ്പലത്ത് വൻ മോഷണശ്രമം

മലപ്പുറം അമരമ്പലത്ത് ആളില്ലാത്ത വീടിന്റെ ഭിത്തി തുരന്ന് വൻ മോഷണശ്രമം. അമരമ്പലം...

യൂണിവേഴ്സിറ്റി പരിസരത്ത് എം.ഡി.എം.എ വിൽപന; കൊണ്ടോട്ടി, പുളിക്കൽ സ്വദേശികൾ പിടിയിൽ, കാറും മയക്കുമരുന്നും കസ്റ്റഡിയിൽ!

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരത്ത് എംഡിഎംഎ വിൽപന നടത്തിയ രണ്ടുപേരെ പൊലീസ്...

മലപ്പുറം കോഹിനൂരിൽ നടുക്കം; കോഴിക്കോട് നിന്ന് മടങ്ങുംവഴി അപകടം: തൃശൂർ സ്വദേശികളായ മൂന്ന് പേർക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തിൽ മൂന്ന് മരണം. മലപ്പുറം കോഹിനൂരിൽ ദേശീയപാത 66 ൽ...

മലപ്പുറത്ത് നാല് വയസ്സുകാരി കാറിടിച്ച് മരിച്ച സംഭവം; കാറോടിച്ച യുവതി അറസ്റ്റിൽ

മലപ്പുറം മങ്കടയിൽ നിയന്ത്രണം വിട്ട കാറിടിച്ച് വീടിന്റെ മതിൽ തകർന്ന് നാല്...