ഡിവൈഎസ്പി മധു ബാബുവിനെതിരായ പരാതി: എറണാകുളം റേഞ്ച് ഐജിയോട് വിശദീകരണം തേടി ഹൈക്കോടതി

ഡിവൈഎസ്പി മധു ബാബുവിനെതിരായ പരാതിയിൽ എറണാകുളം റേഞ്ച് ഐജിയോട് വിശദീകരണം തേടി ഹൈക്കോടതി. വിഷയത്തിൽ സ്വീകരിച്ച നടപടി അറിയിക്കാൻ നിർദേശം. ചലച്ചിത്ര നിർമാതാവ് ഷീല കുര്യൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി. പരാതി നൽകാനെത്തിയ തന്നെ മധു ബാബു അധിക്ഷേപിച്ചു എന്ന പരാതിയിൽ നടപടി സ്വീകരിക്കാൻ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർ നടപടി സ്വീകരിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയലക്ഷ്യ നടപടിയുമായി വീണ്ടും ഹൈക്കോടതിയെ ഷീല കുര്യൻ സമീപിച്ചത്.

2021ൽ തന്റെ പക്കൽ നിന്ന് ആലപ്പുഴ സ്വദേശി 15 ലക്ഷം രൂപ കടമായി വാങ്ങുകയും പല തവണ ആവശ്യപ്പെട്ടിട്ടും ഇത് തിരികെ തന്നില്ലെന്നുമുള്ള ഷീല കുര്യന്റെ പരാതിയാണ് കേസിനാസ്പദം. കേസിൽ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. തുടർന്ന് രണ്ടാഴ്ചയ്ക്കു ശേഷം ഡിവൈഎസ്പി മധു വിളിപ്പിച്ചിരുന്നു. തന്റെ പരാതി കേൾക്കുന്നതിനു പകരം മോശം വാക്കുകൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യുകയും അശ്ലീലമായ രീതിയിൽ ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തെന്നാണ് ഷീലയുടെ പരാതി.

spot_img

Related news

വഴിയരികിലിട്ട വാഹനം ഉടമയറിയാതെ ‘ആക്രിവിലയ്ക്ക് വിറ്റു’; ലോറിയും ക്രെയിനുമായി എത്തിയപ്പോൾ കള്ളി വെളിച്ചത്തായി!

മലപ്പുറം: കേടായതിനെ തുടര്‍ന്ന് വഴിയരികില്‍ ഇട്ടിരുന്ന വാഹനം ഉടമ അറിയാതെ ആക്രി...

വി.ഡി. സതീശന്റെ ചിത്രം വ്യാജമായി നിർമിച്ച് പ്രചരിപ്പിച്ചു; ഫേസ്ബുക്ക് അക്കൗണ്ടിനെതിരെ കേസ്

കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി സതീശന്റെ ഫോട്ടോ വ്യാജമായി നിര്‍മിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍...

പുതുനഗരത്ത് ട്രെയിൻ തട്ടി യുവാവ് മരിച്ച നിലയിൽ; അപകടം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ

പാലക്കാട്: പുതുനഗരത്ത് യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കൊല്ലത്തുകൊളമ്പില്‍ സ്വദേശി...

നെഞ്ചിൽ ചവിട്ടി വാരിയെല്ലുകൾ തകർത്തു, ശരീരത്തിൽ 91 മുറിവുകൾ; ഒന്നരവയസുകാരന്റെ കൊലപാതകം അതിക്രൂരം!

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണ കാരണം നെഞ്ചിലേറ്റ ചവിട്ടെന്ന് കണ്ടെത്തല്‍. ചവിട്ടില്‍...