കനത്ത മഴയിൽ വലിയ ശബ്ദത്തോടെ കിണർ ഭൂമിയിലേക്ക് ഇടിഞ്ഞുതാഴ്ന്നു; പറവൂരിൽ ഒരു കുടുംബം കടുത്ത ആശങ്കയിൽ!

കൊച്ചി: ശക്തമായ മഴയെ തുടർന്ന് നോർത്ത് പറവൂർ മാഞ്ഞാലിയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു. കരുമാല്ലൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ മാഞ്ഞാലി വ്യാകുലമാതാ പള്ളി സമീപം താമസിക്കുന്ന കുഴുവേലി കെ.കെ ആന്റണിയുടെ വീട്ടിലെ കിണറാണ് തകർന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയ്ക്ക് പിന്നാലെ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് വലിയ ശബ്ദത്തോടെ കിണർ ഇടിഞ്ഞ് താഴ്ന്നത്. കോൺക്രീറ്റ് റിങ് ഉപയോഗിച്ച് നിർമിച്ച കിണറായിരുന്നു ഇത്.

കുടുംബത്തിന്റെ ഏക ശുദ്ധ ജല സ്രോതസായിരുന്നു ഈ കിണർ. പൊതുവഴിയോ പൈപ്പ് കണക്ഷനോ ഇല്ലാത്ത സാഹചര്യത്തിൽ കിണർ തകർന്നത് കുടുംബത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. സംഭവം പഞ്ചായത്തിലും ജന പ്രതിനിധികളെയും അറിയിച്ചതായി കുടുംബാംഗങ്ങൾ പറഞ്ഞു. മഴക്കെടുതിയിലുണ്ടായ നഷ്ടത്തിന് സഹായം ലഭിച്ചാൽ മാത്രമേ പുതിയ കിണർ നിർമിക്കാൻ കഴിയൂവെന്നും അവർ പറഞ്ഞു.

spot_img

Related news

കോട്ടക്കൽ ആസ്റ്റർ മിംസിൽ സങ്കീർണ്ണ ശസ്ത്രക്രിയ; അന്യസംസ്ഥാന തൊഴിലാളിയുടെ മകന്റെ കൈപ്പത്തിയിലെ കമ്പി നീക്കം ചെയ്തു

മലപ്പുറം: വീട്ടുമുറ്റത്തെ മരത്തിൽ നിന്ന് വീണ പതിനൊന്നുകാരന്റെ കൈപ്പത്തിയിൽ തുളഞ്ഞുകയറിയ ഇരുമ്പുകമ്പി...

ആശുപത്രിയിൽ ഭർത്താവിന് കാവലിരിക്കെ വിധി വില്ലനായി; ഹൃദയാഘാതത്തെ തുടർന്ന് ഭാര്യയ്ക്ക് ദാരുണാന്ത്യം!

കൊച്ചി: പെരുമ്പാവൂരിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവിന് ആശുപത്രിയിൽ കൂട്ടിരിക്കെ ഭാര്യ ഹൃദയാഘാതത്തെ...

“ഒരു കപ്പ് എടുക്കട്ടേ, കപ്പ്, കപ്പേ…”! ചുവന്ന കപ്പും പത്രവുമായി പിണറായിയെ ട്രോളി രാഹുൽ മാങ്കൂട്ടത്തിൽ!

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിന് പിന്നാലെ രൂക്ഷ പരിഹാസവുമായി...

അറസ്റ്റ് ഇന്നുണ്ടാകില്ല, ലക്ഷ്യം രേഖകൾ മാത്രം; വീണ വിജയൻ ഉൾപ്പെടെ മൂന്ന് പേരെ ചോദ്യം ചെയ്ത് ഇഡി!

മാസപ്പടി കേസിലെ ഇഡി നടപടിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആരുടെയും അറസ്റ്റ്...

“ഒന്നും അറിഞ്ഞിട്ടില്ല, ഇഡി സഹായം തേടിയിട്ടുമില്ല”; പിണറായിയുടെ വീട്ടിലെ റെയ്ഡിൽ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല!

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും...