“പിണറായിയെ ലക്ഷ്യമിട്ട് മകളെ വേട്ടയാടുന്നു, ഭയപ്പെടുത്താമെന്ന് കരുതേണ്ട”; ഇഡി റെയ്ഡിനെതിരെ ആഞ്ഞടിച്ച് എം.എ ബേബി!

മാസപ്പടി കേസിൽ പിണറായി വിജയന്റെ വീട്ടിൽ ഇഡി നടത്തുന്ന റെയ്ഡിനെതിരെ സിപിഐഎം ജനറൽ സെക്രട്ടറി എം.എ ബേബി. പാർട്ടി രാഷ്ട്രീയമായി നേരിടുമെന്ന് അദേഹം വ്യക്തമാക്കി. രാഷ്ട്രീയമായി സിപിഎമ്മിനും പാർട്ടി പിബി അംഗവും മുൻമുഖ്യമന്ത്രിയായ പിണറായിക്കെതിരായുള്ള ഹീനമായ ആക്രമണമാണ് നടക്കുന്നത്. പിണറായിയെ ലക്ഷ്യം വച്ചാണ് മകളെ ലക്ഷ്യം വക്കുന്നതെന്ന് എം.എ ബേബി പറഞ്ഞു.

ഹൈക്കോടതി അന്വേഷണം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം എന്നാണ് പറയുന്നത്. വീണയുടെ സോഫ്റ്റ്‌വെയർ കമ്പനി സി എം ആർ എല്ലിന് നൽകിയ സേവനത്തിന് മാസംതോറും നൽകിയ വേദന അഴിമതിയാണെന്ന് പറഞ്ഞാണ് അന്വേഷണം. അന്വേഷണത്തോട് പൂർണ്ണമായും വീണ സഹകരിച്ച് പോരുകയായിരുന്നു. അന്വേഷണത്തോട് സഹകരിക്കാത്ത പ്രശ്നമില്ല. അന്വേഷണത്തോട് സഹകരിക്കുന്നത് തള്ളിക്കളഞ്ഞുകൊണ്ട് രാഷ്ട്രീയമായി ഗൂഡ ലക്ഷ്യത്തോടുകൂടിയാണ് റെയ്ഡ് നടക്കുന്നതെന്ന് എം.എ ബേബി ആരോപിച്ചു.

വീണ വിജയൻ നൽകിയതുപോലെ സേവനം നൽകാതെ വൻതുകകൾ ചില പ്രമുഖർ കൈപ്പറ്റിയിട്ടുണ്ട്. അതിൽ രണ്ടുപേർ ഇപ്പോഴത്തെ മന്ത്രിസഭയിൽ അംഗങ്ങളാണെന്ന് എം.എ ബേബി ആരോപിച്ചു. ഈ നീക്കത്തിലൂടെ സിപിഐഎമ്മിനെയോ പിണറായി വിജയനെയും ഭയപ്പെടുത്താം എന്ന് കരുതുന്നുണ്ടെങ്കിൽ അവർക്ക് പാർട്ടിയെയും പിണറായിയെയും അറിയില്ലെന്ന് എം.എ ബേബി പറഞ്ഞു.

പിണറായിയെ എന്തുകൊണ്ട് തൊടുന്നില്ല എന്ന് ചോദിച്ച കോൺഗ്രസ് നേതാക്കൾ ഇപ്പോൾ മിണ്ടുന്നില്ലെന്ന് എംഎ ബേബി കുറ്റപ്പെടുത്തി. പിണറായി വിജയൻ ഇത് സംബന്ധിച്ച് നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് എംഎ ബേബി വ്യക്തമാക്കി. പിണറായി വിജയന്റെ വീടുകളിലെ ഇഡി റെയ്ഡിനെ സിപിഐഎം കേന്ദ്രനേതൃത്വം അപലപിച്ചിരുന്നു. ബിജെപി സർക്കാർ നടത്തുന്ന ആസൂത്രിത ആക്രമണത്തിൽ UDF സർക്കാരിന് സന്തോഷമുണ്ടോ എന്നും എം.എ ബേബി ചോദിച്ചു.

spot_img

Related news

“ഒരു കപ്പ് എടുക്കട്ടേ, കപ്പ്, കപ്പേ…”! ചുവന്ന കപ്പും പത്രവുമായി പിണറായിയെ ട്രോളി രാഹുൽ മാങ്കൂട്ടത്തിൽ!

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിന് പിന്നാലെ രൂക്ഷ പരിഹാസവുമായി...

അറസ്റ്റ് ഇന്നുണ്ടാകില്ല, ലക്ഷ്യം രേഖകൾ മാത്രം; വീണ വിജയൻ ഉൾപ്പെടെ മൂന്ന് പേരെ ചോദ്യം ചെയ്ത് ഇഡി!

മാസപ്പടി കേസിലെ ഇഡി നടപടിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആരുടെയും അറസ്റ്റ്...

“ഒന്നും അറിഞ്ഞിട്ടില്ല, ഇഡി സഹായം തേടിയിട്ടുമില്ല”; പിണറായിയുടെ വീട്ടിലെ റെയ്ഡിൽ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല!

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും...

ഒടുവിൽ ആ കാത്തിരിപ്പിന് അറുതി; ഇരുമ്പഴിക്കുള്ളിലെ 20 വർഷങ്ങൾ കഴിഞ്ഞ് അബ്ദുൽ റഹീം വലിയ പെരുന്നാളിന് നാട്ടിലെത്തും!

റിയാദ്: സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയാദിൽ ജയിലായിരുന്ന കോഴിക്കോട്...

മാസപ്പടിക്കേസ്: മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ്; റിയാസിന്റെ വീട്ടിലും ഉദ്യോഗസ്ഥരെത്തി

മാസപ്പടിക്കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ വീട് ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ റെയ്ഡ്...