ഒന്ന് കാവൽ നിന്നു, മറ്റൊന്ന് വീട്ടുകാരെ വിളിച്ചുകൂട്ടി! മൂർഖനെ തോൽപ്പിച്ച് സുനിതയുടെ മിട്ടുപ്പൂച്ചകൾ

കോഴിക്കോട് മൂർഖൻ പാമ്പിൽ നിന്നും വീട്ടുകാരെ രക്ഷിച്ച് വളർത്തു പൂച്ചകൾ. വടകര മന്തരത്തൂരിലെ കുഴിച്ചാലിൽ സുനിതയുടെ വീട്ടിലാണ് പാമ്പ്‌ കയറിയത്. അടുക്കളയിൽ കയറിയ മൂർഖനെയാണ് പൂച്ചകൾ പിടികൂടിയത്. പൂച്ചയുടെ അസ്വാഭാവിക പെരുമാറ്റം കണ്ടാണ് വീട്ടുകാർ പാമ്പിനെ കണ്ടത്. മൂർഖനെ പിന്നീട് വനം ആർ.ആർ.ടി സംഘം പിടികൂടി.

സുനിത വസ്ത്രങ്ങള്‍ അലക്കുന്നതിനായി വീടിന് പുറത്തിറങ്ങിയിരുന്നു. വീട്ടില്‍ ആളനക്കമില്ലാത്ത സമയത്ത് മൂര്‍ഖന്‍ പാമ്പ് അടുക്കള ഭാഗത്തേക്ക് കയറുകയും ഗാസ് സിലിണ്ടറിന് സമീപം നിലയുറപ്പിക്കുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ട പൂച്ചകള്‍ പാമ്പിനെ വിടാതെ പിന്‍തുടര്‍ന്നു. പിന്നീട് ഒരു പൂച്ച പാമ്പിന് സമീപത്ത് തന്നെ നിരീക്ഷിച്ച് നില്‍ക്കുകയും അടുത്ത പൂച്ച സുനിതയുടെ സമീപത്തെത്തി അസ്വാഭാവികമായി പെരുമാറുകയും ചെയ്തു.

തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് അടുക്കളയില്‍ വലിയ മൂര്‍ഖന്‍ പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ അടുത്തുള്ളവരെയും വാര്‍ഡ് മെംബറെയും വിവരം അറിയിച്ചു. പിന്നീട് സ്‌നേക്ക് റസ്‌ക്യൂവര്‍ മുതുവന സ്വദേശി അമീര്‍ സ്ഥലത്തെത്തി പാമ്പിനെ പിടിക്കുകയും ചെയ്തു.

spot_img

Related news

കാസർകോട് യുവതിയുടെ മരണത്തിൽ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്; ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ!

കാസർകോട് ഭർതൃവീട്ടുകാരുടെ മുന്നിൽവെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കിയ കേസിൽ നിർണായകമായ...

അധിക സീറ്റുകളുടെ കാര്യത്തിൽ തീരുമാനം അലോട്ട്മെന്റിന് ശേഷം; പ്ലസ് വൺ പ്രവേശന നടപടികൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ...

മാരക ലഹരിയുമായി ഓട്ടോ ഡ്രൈവർ പിടിയിൽ; പ്രതി മുൻപും പല ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാൾ!

തൃശൂർ: കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച എംഡിഎംഎ യുമായി ഒരാളെ...

കൊല്ലത്ത് സിപിഒയുടെ ബൈക്ക് കത്തിച്ചു; ഭീഷണിക്കത്തും കരിഓയിൽ പ്രയോഗവും!

കൊല്ലം: സിവില്‍ പൊലീസ് ഓഫീസറുടെ ബൈക്ക് കത്തിച്ചു. സമീപത്ത് നിന്ന് ഭീഷണിക്കത്ത്...

കെഎസ്ആർടിസിയിൽ സൗജന്യ സ്ത്രീയാത്ര: ആശങ്കയിൽ യൂണിയനുകൾ

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ആശങ്കയുമായി യൂണിയനുകൾ...