മാരക ലഹരിയുമായി ഓട്ടോ ഡ്രൈവർ പിടിയിൽ; പ്രതി മുൻപും പല ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാൾ!

തൃശൂർ: കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച എംഡിഎംഎ യുമായി ഒരാളെ തൃശ്ശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടനെല്ലൂർ ആലുക്കൽ വീട്ടിൽ ശ്രീജിത്ത് (38) നെയാണ് അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ പൊലീസ് സംഘം പിടികൂടിയത്. പ്രതി തൃശ്ശൂർ റൗണ്ടിൽ ഓട്ടോറിക്ഷ തൊഴിലാളിയാണ്. ഇതിന്റെ മറവിലാണ് നിരോധിത ലഹരി ഉത്പന്നം കുട്ടികൾക്കും മറ്റും വിൽപ്പന നടത്തി വന്നിരുന്നത്. പ്രതിക്കെതിരെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി. ഇയാൾ വിയ്യൂർ സ്റ്റേഷൻ പരിധിയിൽ വീട് കയറി ആക്രമണം, മാള പൊലീസ് സ്റ്റേഷനിൽ വാഹനമോടിച്ച് ഒരാൾക്ക് ഗുരുതര പരുക്കേൽക്കാൻ ഇടയായ കേസിലും പ്രതിയാണ്. 

spot_img

Related news

കൊല്ലത്ത് സിപിഒയുടെ ബൈക്ക് കത്തിച്ചു; ഭീഷണിക്കത്തും കരിഓയിൽ പ്രയോഗവും!

കൊല്ലം: സിവില്‍ പൊലീസ് ഓഫീസറുടെ ബൈക്ക് കത്തിച്ചു. സമീപത്ത് നിന്ന് ഭീഷണിക്കത്ത്...

കെഎസ്ആർടിസിയിൽ സൗജന്യ സ്ത്രീയാത്ര: ആശങ്കയിൽ യൂണിയനുകൾ

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ആശങ്കയുമായി യൂണിയനുകൾ...

ഓൺലൈൻ ഇന്റർവ്യൂവിൽ ചതിക്കുഴി! യുവതിയുടെ നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ വർക്കല സ്വദേശി കൊച്ചിയിൽ പിടിയിൽ

കൊച്ചി: ഓൺലൈനായി ജോലിക്കുളള അഭിമുഖം നടത്തുന്നതിനിടെ യുവതിയുടെ നഗ്ന ചിത്രങ്ങൾ കൈവശപ്പെടുത്തി...

കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട; രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ പിടിച്ചെടുത്തത് 6 കിലോയിലധികം കഞ്ചാവ്

കൊച്ചി നഗരത്തിൽ ലഹരിമരുന്ന് വ്യാപനം തടയാൻ പോലീസ് നടത്തുന്ന ശക്തമായ പരിശോധനകൾക്കിടെ...

മധു കൊലക്കേസ്: നിർണായക വിധി; ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടു

അട്ടപ്പാടി മധുക്കൊലപാതക കേസിൽ ഒന്നാം പ്രതിയെ വെറുതെ വിട്ടു. ഒന്നാംപ്രതി ഹുസൈനെയാണ്...