ലീഗ് മന്ത്രിമാർ റെഡി; കുഞ്ഞാലിക്കുട്ടി നയിക്കും, ഷാജിയും ബഷീറും ഷംസുദ്ദീനും പട്ടികയിൽ!

യുഡിഎഫ് മന്ത്രിസഭയിൽ മുസ്ലിം ലീഗിന്റെ മന്ത്രിമാരെ സംബന്ധിച്ച് പ്രാഥമിക ധാരണയായി. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ എന്നിവരുടെ പേരുകളാണ് നിലവിൽ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിരിക്കുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭാ കക്ഷി നേതാവാകും. അതേസമയം, അഞ്ചാമത്തെ മന്ത്രിയുടെ കാര്യത്തിൽ യുഡിഎഫുമായുള്ള ചർച്ചകൾക്ക് ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ.

ആറ് എംഎൽഎമാരെ വിജയിപ്പിച്ച കോഴിക്കോട് ജില്ലയ്ക്ക് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിൽ ജില്ലാ കമ്മിറ്റി ഉറച്ചുനിൽക്കുകയാണ്. കുന്നമംഗലത്ത് നിന്ന് ജയിച്ച ജില്ലാ പ്രസിഡന്റ് റസാഖ് മാസ്റ്ററുടെ പേരാണ് അവർ നിർദ്ദേശിക്കുന്നത്. കോട്ടക്കൽ എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾക്ക് വേണ്ടി പാർട്ടിയിൽ കടുത്ത സമ്മർദ്ദമുണ്ട്. എന്നാൽ ആബിദ് തങ്ങൾ കൂടി വന്നാൽ നാല് മന്ത്രിമാരും മലപ്പുറം ജില്ലയിൽ നിന്നാകുമെന്നത് മറ്റു ജില്ലകളിൽ നിന്നുള്ള നേതാക്കൾക്കിടയിൽ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

കാസർകോട് നിന്ന് എ.കെ.എം. അഷ്റഫ്, കോഴിക്കോട് നിന്ന് പാറക്കൽ അബ്ദുള്ള എന്നിവരെയും പരിഗണിക്കുന്നുണ്ട്. ആദ്യ വനിതാ എംഎൽഎ എന്ന നിലയിൽ ഫാത്തിമ തഹ്ലിയയുടെ പേരും ചർച്ചകളിൽ സജീവമാണ്. ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ നൽകണമെന്ന നിലപാടാണ് വി.ഡി. സതീശൻ സ്വീകരിച്ചിരിക്കുന്നത്. ഇത് ലീഗ് ക്യാമ്പിന് വലിയ ആശ്വാസം നൽകുന്നു. എന്നാൽ അഞ്ചാം മന്ത്രിക്ക് പകരം ഡെപ്യൂട്ടി സ്പീക്കറോ ചീഫ് വിപ്പ് പദവിയോ നൽകി ഒത്തുതീർപ്പ് ഉണ്ടാകുമോ എന്ന ആശങ്കയും പാർട്ടിയിലുണ്ട്. എം.കെ. മുനീർ, കെ.പി.എ. മജീദ് എന്നീ മുതിർന്ന നേതാക്കൾക്ക് അർഹമായ പരിഗണന നൽകുന്ന പദവികളും ലീഗ് ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യങ്ങളിൽ ഇന്ന് നടക്കുന്ന യുഡിഎഫ് യോഗത്തിന് ശേഷം കൂടുതൽ വ്യക്തത വരും.

spot_img

Related news

ടിക്കറ്റെടുക്കാതെ മഹിളാമോർച്ചയുടെ ‘ഫ്രീ റൈഡ്’; സ്വന്തം കയ്യിൽ നിന്ന് പണമടച്ച് കണ്ടക്ടർ

തിരുവനന്തപുരം: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ കെഎസ്ആർടിസി സൗജന്യ യാത്ര നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച്...

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.23 ശതമാനം വിജയം

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പൊതു വിദ്യാഭ്യാസ ഡയറക്ടർ പ്രഖ്യാപിച്ചു....

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 19കാരന് രോഗം സ്ഥിരീകരിച്ചു; ജാഗ്രതയിൽ ജില്ല!

കോഴിക്കോട്: ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക്...

മുഖ്യമന്ത്രി പദത്തിന് പിന്നാലെ ‘ഹോം മിനിസ്റ്റർ’ പദവി? സതീശന് പിന്നാലെ ചെന്നിത്തലയെ കാണാൻ ദീപാദാസ് മുൻഷിയും എത്തി!

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിലുള്ള അമർഷം തുടരുന്നതിനിടെ, മുതിർന്ന...

ഇന്ധനവില വർധനവ് വെറും ‘ഷോക്കല്ല’; സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളംതെറ്റും; വിദഗ്ധരുടെ മുന്നറിയിപ്പ്

രാജ്യത്ത് പെട്രോൾ, ഡീസൽ നിരക്കുകൾ വർധിപ്പിച്ചത് വെറുമൊരു ഇന്ധന വിലവർധനവ് മാത്രമായി...