പാലക്കാട് പൊലീസിനെതിരെ കൊലവിളി; എസ്എഫ്ഐ നേതാക്കൾ അടക്കം 50 പേർക്കെതിരെ കേസ്

പാലക്കാട്: നഗരമധ്യത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പരസ്യമായി കൊലവിളി നടത്തിയ സംഭവത്തിൽ 50 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്. വിപിൻ ഉൾപ്പെടെയുള്ള കണ്ടാലറിയാവുന്ന പ്രവർത്തകർക്കെതിരെയാണ് പാലക്കാട് നോർത്ത് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.

എസ്. വിപിൻ, മുഹമ്മദ് ശാദുലി, അഭിഷേക്, അഫ്‌സൽ എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് 46 പേർക്കുമെതിരെയാണ് നടപടി. നിയുക്ത എംഎൽഎ രമേഷ് പിഷാരടിയുടെ വിജയാഹ്ലാദ പ്രകടനത്തിനിടെ പാലക്കാട് നഗരത്തിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. സംഘർഷത്തെത്തുടർന്ന് സിപിഐഎം പാർട്ടി ഓഫീസിൽ കയറി പൊലീസ് ലാത്തി വീശിയിരുന്നു. ഇതിൽ എസ്എഫ്ഐ പാലക്കാട് ഏരിയാ സെക്രട്ടറി നിഖിലിന് പരിക്കേറ്റിരുന്നു. ഇതിലുള്ള പ്രതിഷേധമായാണ് പൊലീസ് ഉദ്യോഗസ്ഥരുടെ പേരും വിലാസവും വിളിച്ച് പറഞ്ഞ് പ്രവർത്തകർ ഭീഷണി മുഴക്കിയത്.

പൊലീസുകാരെ പരസ്യമായി വെല്ലുവിളിക്കുകയും കൊലവിളി നടത്തുകയും ചെയ്തത് അതീവ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് നേതാക്കൾ അടക്കമുള്ളവർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും.

spot_img

Related news

സത്യപ്രതിജ്ഞ കഴിഞ്ഞിട്ടില്ല, അതിന് മുൻപേ സമരം; ബിജെപിയെ ട്രോളി വി.ടി ബല്‍റാം: ‘ഇതിലും വലിയ കോമാളിത്തരം വേറെയില്ല’

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി...

മുഖ്യമന്ത്രി വരുമ്പോൾ റോഡ് ബ്ലോക്ക് വേണ്ട! വി.ഡി. സതീശന്റെ ‘നോ എസ്കോർട്ട്’ നയം; പൊലീസിന് കർശന നിർദ്ദേശം

തിരുവനന്തപുരം: വിഐപി സുരക്ഷയുടെ പേരിൽ ജനങ്ങൾ വഴിയാധാരമാകുന്ന രീതിക്ക് അന്ത്യം കുറിക്കാൻ...

കേരളത്തിൽ മഴ കനക്കുന്നു; ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്!

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം....

ചെന്നിത്തലയെ അനുനയിപ്പിക്കാൻ സതീശൻ; ആഭ്യന്തരത്തിനായി ‘കടുപ്പിച്ചു’ രമേശ്, വഴങ്ങാതെ നിയുക്ത മുഖ്യമന്ത്രി

തിരുവനന്തപുരം: പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിലുണ്ടായ അസ്വാരസ്യങ്ങൾ പരിഹരിക്കാൻ നിയുക്ത...

ലീഗ് മന്ത്രിമാർ റെഡി; കുഞ്ഞാലിക്കുട്ടി നയിക്കും, ഷാജിയും ബഷീറും ഷംസുദ്ദീനും പട്ടികയിൽ!

യുഡിഎഫ് മന്ത്രിസഭയിൽ മുസ്ലിം ലീഗിന്റെ മന്ത്രിമാരെ സംബന്ധിച്ച് പ്രാഥമിക ധാരണയായി. പി.കെ....