മസാജിന് വന്ന യുവാവിനെ വിവസ്ത്രനാക്കി മർദിച്ചു; തിരൂരിലെ ഹണിട്രാപ്പിൽ മൂന്നുപേർ പിടിയിൽ!

മലപ്പുറം: തിരൂരില്‍ ആയുര്‍വേദ മസാജ് സെന്ററിന്റെ മറവില്‍ ഹണിട്രാപ്പ് നടത്തി യുവാവിനെ മര്‍ദിച്ച് പണവും സ്വര്‍ണാഭരണവും തട്ടിയെടുത്ത കേസില്‍ മൂന്നുപേരെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ ഏറ്റിരിക്കടവ് ഔറാ വെല്‍നെസ് നടത്തിപ്പുകാരന്‍ തിരുവനന്തപുരം സ്വദേശി സൗദ് (36), കോട്ടയം സ്വദേശി ജയന്തി (39), ഓച്ചിറ സ്വദേശി വീണ (39) എന്നിവരെയാണ് തിരൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. വെള്ളിയാഴ്ച രാത്രി 7.30ന് തെക്കന്‍ കുറ്റൂര്‍ കരിമ്പന സ്വദേശി മനോജിനെയാണ് മര്‍ദിച്ച് പണവും സ്വര്‍ണവും കവര്‍ന്നത്. മസാജ് ചെയ്യാനെത്തിയ മനോജിന്റെ കൈവശം കൂടുതല്‍ പണമുണ്ടെന്ന് മനസ്സിലാക്കി ഹണി ട്രാപ്പില്‍പ്പെടുത്തി വിവസ്ത്രനാക്കി ഫോട്ടോയെടുത്തു. മര്‍ദിച്ചും ഭീഷണിപ്പെടുത്തിയും 28,500 രൂപയും ഒന്നര പവന്‍ സ്വര്‍ണമാലയും പവര്‍ബാങ്കും ബൈക്കും കൈക്കലാക്കിയിരുന്നു. സെന്ററിലെ സ്ത്രീകളെ ഉപദ്രവിച്ചുവെന്ന പരാതിയിൽ മനോജിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

സൗദിന്റെ കൈയില്‍നിന്ന് മനോജിന്റെ പൊട്ടിയ മാലയും ബൈക്കും കണ്ടെത്തി. പൊലീസ് അന്വേഷണത്തില്‍ കേസിലെ ഒന്നാം പ്രതിയായ മസാജ് സെന്റര്‍ നടത്തിപ്പുകാരനായ സൗദ് പത്തോളം കേസുകളിലെ പ്രതിയാണ്. തിരൂര്‍ ഡിവൈഎസ്പി എ.എം സിദ്ദിഖ്, എസ്എച്ച്ഒ അനില്‍കുമാര്‍ ടി മേപ്പിള്ളി, വിശാഖ് കെ വിശ്വന്‍, കെ.എസ് ജയന്‍, ജയന്‍, ഹൈമാവതി, അനില്‍കുമാര്‍, മുജീബ്, ജിനീഷ്, രതീഷ് കുമാര്‍, അരുണ്‍ ചോലക്കല്‍, എം.വി ദൃശ്യ എന്നീ വരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

spot_img

Related news

വാക്കല്ല, കരുതൽ; തെരുവിലുറങ്ങിയ സുരേന്ദ്രന് താങ്ങായി ടീം വളാഞ്ചേരിയും MX വെഡിങ് സെന്ററും

വളാഞ്ചേരി: തെരുവിൽ ഒറ്റപ്പെട്ടുപോകുന്നവർക്ക് ആശ്വാസമേകാൻ ടീം വളാഞ്ചേരി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്...

ഫേസ് വളാഞ്ചേരി UAE-ക്ക് പുതിയ ഭാരവാഹികൾ; ഹബീബ് പാലാറ പ്രസിഡന്റ്, മുഹമ്മദ് റിനീഷ് ജനറൽ സെക്രട്ടറി

യു.എ.ഇ-യിലുള്ള വളാഞ്ചേരിക്കാരുടെ കൂട്ടായ്മയായ 'ഫേസ് വളാഞ്ചേരി' (FACE Valanchery) പുതിയ ഭാരവാഹികളെ...

പാണക്കാട് സാദിഖലി തങ്ങൾക്കെതിരായ പ്രചാരണം: പണം തട്ടാൻ മെനഞ്ഞ തിരക്കഥയെന്ന് പോലീസ്; പ്രതി മുഹമ്മദ് റോഷൻ ജയിലിൽ

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സോഷ്യൽ...

മലപ്പുറം ജില്ല വിഭജിക്കണം; പോസ്റ്റുമായി തിരൂർ സബ് കളക്ടർ; പുതിയ സർക്കാർ പരിഗണിക്കണമെന്ന് ആവശ്യം

മലപ്പുറം ജില്ലാ വിഭജനം അടക്കമുള്ള നിർണ്ണായക വിഷയങ്ങളിൽ പരസ്യ പ്രതികരണവുമായി തിരൂർ...

അക്ഷരങ്ങൾ തുണയാകട്ടെ; പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കിടയിൽ വായനാശീലം വളർത്താൻ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ പുസ്തകനിധി

വായനയിൽ നിന്നും ഉന്നതിയിലേക്ക് എന്ന ആശയവുമായി പട്ടികവർഗ്ഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കിടയിൽ വായന...