ഐപിഎൽ മത്സരത്തിനിടെ ഡ്രസിങ് റൂമിൽ പുകവലി; റിയാൻ പരാഗിന് പിഴ ശിക്ഷ

ഐപിഎൽ മത്സരത്തിനിടെ ഡ്രസിങ് റൂമിൽ പുകവലിച്ചതിനെ തുടർന്ന് രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിനെതിരെ നടപടി. മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴ . പഞ്ചാബിനെതിരായ മത്സരത്തിനിടെയായിരുന്നു റിയാൻ പരാഗ് ഇ -സിഗരറ്റ് വലിച്ചത്. ഇ സിഗററ്റ് ഉപയോഗിച്ച സംഭവത്തിൽ റിയാൻ പരാഗിനോട് ബിസിസിഐ വിശദീകരണം തേടി.

മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണത്തിനിടെ ഡ്രസ്സിംഗ് റൂമിൽ നിന്ന് റിയാൻ പരാഗ് ഇ സിഗററ്റ് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ ക്യാമറ കണ്ണുകളിൽ പെടുകയായിരുന്നു. ഈ ദൃശ്യം നിമിഷങ്ങൾക്കുള്ളിൽ വൈറലാവുകയും വലിയ ചർച്ചകൾക്ക് വഴിതുറക്കുകയും ചെയ്തു. റിയാൻ പരാഗിനെതിരെ നടപടി വേണം എന്ന ആവശ്യം ശക്തമായതിന് പിന്നാലെയാണ് ബിസിസിഐ നടപടി സ്വീകരിച്ചത് .

രാജസ്ഥാൻ റോയൽസിന്റെ 223 റൺസ് റൺ ചെയ്സിന് ഇടയിൽ ഔട്ടായി ഡ്രിസ്സിംഗ് റൂമിലേക്ക് തിരിച്ചെത്തി തൊട്ടുപിന്നാലെയാണ് റിയാൻ പരാഗ് വേപ്പ് ഉപയോഗിച്ചതെന്നാണ് റിപ്പോർട്ടുകൾ. ​ഐപിഎൽ 2026ൽ രാജസ്ഥാൻ റോയൽസുമായി ബന്ധപ്പെട്ട് ഉയരുന്ന രണ്ടാമത്തെ വിവാദമാണിത്.

ഗുവാഹത്തിയിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിനിടെ ടീം മാനേജർ രവീന്ദർ റോമി ഭീന്ദർ ഫോൺ ഉപയോഗിക്കുന്നത് ക്യാമറയിൽ പതിഞ്ഞിരുന്നു. തുടർന്ന് ബിസിസിഐയുടെ ആന്റി കറപ്ഷൻ ആൻഡ് സെക്യൂരിറ്റി യൂണിറ്റ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഒരു ലക്ഷം രൂപ പിഴയും താക്കീതും ആണ് റോമി ഭീന്ദറിന് ലഭിച്ച ശിക്ഷ.

spot_img

Related news

ആസാമിലെ എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി കോൺഗ്രസ്; തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വിജയം സുനിശ്ചിതം

കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തമിഴ്‌നാട്ടിലും...

ജീപ്പ് പിന്നിലേക്ക് ഉരുണ്ടു; ടയറിനടിയിൽ കല്ല് വെക്കാൻ ശ്രമിക്കുന്നതിനിടെ കർഷകന് ദാരുണാന്ത്യം

കോഴിക്കോട്: ജീപ്പ് തെന്നി നീങ്ങിയതിനെ തുടര്‍ന്ന് ടയറിനടിയില്‍ കല്ല് വെയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ...

മത്തിയുടെ തിരിച്ചുവരവ്! കേരളത്തിൽ പിടിച്ചത് 1.68 ലക്ഷം ടൺ; എറണാകുളം ജില്ല ഒന്നാമത്

കൊച്ചി: കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്ന് പിടിച്ചത് 35.7 ലക്ഷം...

പോലീസ് ട്രെയിനിങ് കോളജിൽ ‘മാർക്ക് ദാനം’? പരീക്ഷ അട്ടിമറിച്ചെന്ന് ഡി.ജി.പിക്ക് പരാതി

തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളജിലെ ഡെപ്യൂട്ടേഷൻ പരീക്ഷയിൽ വ്യാപക അട്ടിമറി നടന്നതായി...

കല്യാണ സദ്യക്ക് പിന്നാലെ ‘ഭാഗ്യക്കുറി’! അതിഥികൾക്കായി ഒരു കോടിയുടെ സ്വപ്നം

തിരുവനന്തപുരം: വിവാഹത്തിൽ പങ്കെടുത്ത അതിഥികൾക്ക് കോടിപതിയാകാനുള്ള അപൂർവ്വ അവസരമൊരുക്കി നഗരത്തിലെ പ്രമുഖ...