സംവിധായകൻ രഞ്ജിത്തിന് ജാമ്യം; ഉപാധികളോടെ പുറത്തേക്ക്

കൊച്ചി: ലൈംഗികാതിക്രമ കേസിൽ റിമാൻഡിലായിരുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് രഞ്ജിത്തിന് ജാമ്യം നൽകിയത്. നടിയുടെ അഭിനയത്തെ സംവിധായകന്‍ എന്ന നിലയില്‍ വിമര്‍ശിച്ചതിന്റെ വൈരാഗ്യത്തെ തുടര്‍ന്നുള്ള വ്യാജ പരാതിയെന്നായിരുന്നു ജാമ്യ ഹർജിയിൽ രഞ്ജിത്തിൻ്റെ വാദം. സമാനമായ കേസില്‍ നേരത്തെയും രഞ്ജിത്ത് പ്രതിയായിരുന്നുവെന്നും സാഹചര്യം അനുകൂലമായതിനാലാണ് രഞ്ജിത്ത് രക്ഷപ്പെട്ടതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. പ്രതിച്ചേര്‍ക്കപ്പെട്ടതില്‍ അസ്വാഭാവികതയില്ലെന്നും ജാമ്യം നല്‍കിയാൽ കേസിന്റെ ഗതിയെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

കേസിൽ ഡിജിറ്റൽ തെളിവുകൾ അടക്കം നേരത്തെ അന്വേഷണ സംഘം വിശദമായി പരിശോധിച്ചിരുന്നു. നേരത്തെ സംഭവം നടന്നതായി അഭിനേത്രി ആരോപിച്ച കാരവൻ പൊലീസ് പിടിച്ചെടുത്തിരുന്നു. പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്ത രഞ്ജിത്തിനെ കഴിഞ്ഞ ദിവസം കാരവാനില്‍ അടക്കം എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. വോട്ട് രേഖപ്പെടുത്താനുള്ള മൗലികാവകാശം ഉപയോഗപ്പെടുത്തണം, ആരോഗ്യസ്ഥിതി മോശമാണ് എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ ഇടക്കാല ജാമ്യത്തിന് വേണ്ടി രഞ്ജിത്ത് കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നില്ല.

സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. കൂടുതല്‍ പ്രാധാന്യമുള്ള റോള്‍ നല്‍കാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ പരാതി.

spot_img

Related news

അതൊരിക്കലും അപകടമരണമല്ല; ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം; കടക്കാരനെ സംശയം

ഒറ്റപ്പാലം: ചിക്കമഗളൂരുവിൽ മരിച്ച വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പതിനഞ്ചുകാരി ശ്രീനന്ദയുടേത്...

വസതിയിൽ നിന്ന് ‘കണക്കിൽപ്പെടാത്ത പണം’; ഇംപീച്ച്‌മെന്റ് നടപടികൾക്കിടെ ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു

ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയതിൽ അന്വേഷണം നേരിട്ട ജസ്റ്റിസ് യശ്വന്ത്...

ഇത് 21-ാം നൂറ്റാണ്ടിലെ കേരളമാണ്, വിവരമുള്ള മലയാളികളാണ്; സാബു എം ജേക്കബിനെതിരെ സോഹൻ സീനുലാൽ

കൊച്ചി: ട്വന്റി 20 സ്ഥാപകന്‍ സാബു എം ജേക്കബിനെതിരെ വിമർശനവുമായി നടന്‍...

ഫണ്ടിനെ ഓർത്ത് കരയേണ്ട, കട്ടവരെ നോക്കിയാൽ മതി…. മാധ്യമപ്രവർത്തകർക്ക് നേരെ ചൂടായി സണ്ണി ജോസഫ്

വയനാട് ഫണ്ട് വിവാദം യുഡിഎഫിന് ഗുണം ചെയ്തെന്നും തിരഞ്ഞെടുപ്പിൽ നൂറ് സീറ്റുകൾ...

കണ്ണീരായി ശ്രീനന്ദ; നാല് ദിവസം മുമ്പ് കാണാതായ മലയാളി പെണ്‍കുട്ടിയുടെ മൃതദേഹം 1500 അടി താഴ്ചയിൽ നിന്ന് കണ്ടെത്തി

പാലക്കാട്: കർണാടകത്തിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനെത്തി കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി....