വിനോദയാത്രയ്ക്കിടെ കാണാതായ പതിനാലുകാരിക്കായി കർണാടകയിൽ തിരച്ചിൽ തുടരുന്നു

വിനോദയാത്രയ്ക്കിടെ കർണാടകയിലെ ചിക്കമഗളൂരുവിൽ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ ശ്രീനന്ദയ്ക്കായുള്ള തിരച്ചിൽ നാലാംദിനത്തിലും തുടരുന്നു. മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിന് സമീപം കാണാതായ പതിനാലുകാരിയ്ക്കായി നൂറംഗ ദൗത്യസംഘമാണ് ഇന്ന് തിരച്ചിൽ നടത്തുക.

ശ്രീനന്ദയ്ക്കൊപ്പം വിനോദസഞ്ചാരത്തിനെത്തിയ കുടുംബാംഗങ്ങൾ ഉൾപ്പടെ സ്ഥലത്ത് തങ്ങുന്നുണ്ട്. പ്രാദേശിക അന്വേഷണം ഊർജിതമാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പെൺകുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്ന സംശയവും കുടുംബം ഉന്നയിക്കുന്നു. നാൽപതം​ഗ സംഘത്തിനൊപ്പമാണ് ശ്രീനന്ദ ചിക്ക്മഗളൂരുവിൽ എത്തുന്നത്. സംഘത്തിൽ നിന്ന് പെട്ടെന്നാണ് കുട്ടിയെ കാണാതായത്.

കർണാടകയിലേക്ക് കേരളത്തിൽ നിന്നുള്ള അന്വേഷണ സംഘവും എത്തിയിട്ടുണ്ട്. കർണാടക പൊലീസുമായി സഹകരിച്ച് അവരും തിരച്ചിൽ നടത്തും. ഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്. മലയടിവാരത്തിൽ നിന്ന് മുകളിലേക്കാണ് ഇന്ന് തെരച്ചിൽ നടത്തുന്നത്. ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നുമാണ് കാണാതായത്.

spot_img

Related news

അതൊരിക്കലും അപകടമരണമല്ല; ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം; കടക്കാരനെ സംശയം

ഒറ്റപ്പാലം: ചിക്കമഗളൂരുവിൽ മരിച്ച വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പതിനഞ്ചുകാരി ശ്രീനന്ദയുടേത്...

വസതിയിൽ നിന്ന് ‘കണക്കിൽപ്പെടാത്ത പണം’; ഇംപീച്ച്‌മെന്റ് നടപടികൾക്കിടെ ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു

ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയതിൽ അന്വേഷണം നേരിട്ട ജസ്റ്റിസ് യശ്വന്ത്...

ഇത് 21-ാം നൂറ്റാണ്ടിലെ കേരളമാണ്, വിവരമുള്ള മലയാളികളാണ്; സാബു എം ജേക്കബിനെതിരെ സോഹൻ സീനുലാൽ

കൊച്ചി: ട്വന്റി 20 സ്ഥാപകന്‍ സാബു എം ജേക്കബിനെതിരെ വിമർശനവുമായി നടന്‍...

ഫണ്ടിനെ ഓർത്ത് കരയേണ്ട, കട്ടവരെ നോക്കിയാൽ മതി…. മാധ്യമപ്രവർത്തകർക്ക് നേരെ ചൂടായി സണ്ണി ജോസഫ്

വയനാട് ഫണ്ട് വിവാദം യുഡിഎഫിന് ഗുണം ചെയ്തെന്നും തിരഞ്ഞെടുപ്പിൽ നൂറ് സീറ്റുകൾ...

സംവിധായകൻ രഞ്ജിത്തിന് ജാമ്യം; ഉപാധികളോടെ പുറത്തേക്ക്

കൊച്ചി: ലൈംഗികാതിക്രമ കേസിൽ റിമാൻഡിലായിരുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം ജുഡീഷ്യല്‍...