ബസിനുള്ളിലെ അതിക്രമം: 54കാരനെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു; അതിജീവിതയ്ക്ക് നീതി!

മലപ്പുറം: ബസില്‍വച്ച് 14കാരിയെ ശല്യംചെയ്ത കേസില്‍ ബന്ധുവായ 54കാരന് 11 വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ. തിരുവാലി കൊളക്കാട്ടിരി സ്വദേശിയെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ഡി കെ.എസ് വരുണ്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ എട്ടു മാസം അധിക കഠിന തടവും അനുഭവിക്കണം. പിഴയായി ലഭിക്കുന്ന സംഖ്യ അതിജീവിതക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

2023 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം. കുടുംബാംഗങ്ങളുടെ ഉല്ലാസയാത്രക്കിടെയായിരുന്നു പെൺകുട്ടിക്ക് നേരെ അതിക്രമം നടന്നത്. എടവണ്ണ പൊലീസാണ് കേസ് രജിസ്റ്റര്‍ചെയ്തത്. എടവണ്ണ പൊലിസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന വി വിജയരാജനാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യുഷന്‍ 22 സാക്ഷികളെ വിസ്തരിച്ചു. 26 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.എന്‍ മനോജ് ഹാജരായി.

spot_img

Related news

മലപ്പുറത്ത് നാല് വയസ്സുകാരി കാറിടിച്ച് മരിച്ച സംഭവം; കാറോടിച്ച യുവതി അറസ്റ്റിൽ

മലപ്പുറം മങ്കടയിൽ നിയന്ത്രണം വിട്ട കാറിടിച്ച് വീടിന്റെ മതിൽ തകർന്ന് നാല്...

മലപ്പുറത്ത് എസ്എസ്എൽസി പരീക്ഷാഫലത്തിന് പിന്നാലെ പതിനഞ്ചുകാരൻ മരിച്ച നിലയിൽ; നോവായി ഷംസാൻ

മലപ്പുറം പുൽപ്പറ്റയിൽ എസ്എസ്എൽസി പരീക്ഷാഫലം വന്നതിന് പിന്നാലെ പതിനഞ്ചുകാരനെ വീടിനുള്ളിൽ മരിച്ച...

പഠിച്ച പാഠം പാഴായില്ല; മുങ്ങിത്താഴ്ന്ന സുഹൃത്തിനും വല്യുപ്പയ്ക്കും രക്ഷകനായി അഞ്ചാം ക്ലാസ്സുകാരൻ

മലപ്പുറം വഴിക്കടവിൽ പുന്നപ്പുഴയുടെ ആഴങ്ങളിൽ മുങ്ങിത്താഴ്ന്ന എട്ടു വയസ്സുകാരനെയും രക്ഷിക്കാൻ ശ്രമിച്ച...

ഡ്യൂട്ടിക്കിടെ പ്രകൃതിവിരുദ്ധ പീഡനം; തിരൂർ നഗരസഭ ജീവനക്കാരൻ അറസ്റ്റിൽ

തിരൂർ നഗരസഭയിലെ ആരോഗ്യ വിഭാഗം ജീവനക്കാരൻ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ...

മസാജിന് വന്ന യുവാവിനെ വിവസ്ത്രനാക്കി മർദിച്ചു; തിരൂരിലെ ഹണിട്രാപ്പിൽ മൂന്നുപേർ പിടിയിൽ!

മലപ്പുറം: തിരൂരില്‍ ആയുര്‍വേദ മസാജ് സെന്ററിന്റെ മറവില്‍ ഹണിട്രാപ്പ് നടത്തി യുവാവിനെ മര്‍ദിച്ച്...