ചിരിയുടെ ‘ഗുണ്ട ബിനു’ ഇനി ഓർമ്മ; സോഷ്യൽ മീഡിയ താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു

സോഷ്യൽ മീഡിയ റീലുകളിലൂടെ ശ്രദ്ധേയനായ മിമിക്രി താരമായ ശരത് ഉണ്ണിത്താൻ അന്തരിച്ചു. ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയായ ശരത് അമേരിക്കയിൽവെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. അദ്ദേഹത്തിന്‍റെ സോഷ്യല്‍ മീഡിയയിലൂടെ സുഹൃത്തുക്കളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. റീലുകളിലൂടെ ശ്രദ്ധനേടിയ ശരത് ‘ഗുണ്ട ബിനു’ എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ അറിയപ്പെട്ടിരുന്നത്. കൊച്ചിൻ ഗിന്നസ്, തിരുവനന്തപുരം സരിഗ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മാർച്ച് 31ന് ശരത്തിന്‍റെ പിറന്നാളായിരുന്നു.

വലിയ മീശയും കട്ടിപ്പുരികവും മറുകും തലയിൽ കെട്ടുമായി എത്തുന്ന ശരത്തിന്‍റെ വീഡിയോകൾ ആരാധകരെ മനസ് നിറഞ്ഞു ചിരിപ്പിച്ചിരുന്നു. നാല് ദിവസങ്ങൾക്ക് മുൻപ് ട്രംപിനെ ഉൾപ്പെടുത്തി രസകരമായ ഒരു വീഡിയോ ശരത്ത് ഇട്ടിരുന്നു. അദ്ദേഹത്തിന്‍റെ പേജിൽ വന്ന അവസാനത്തെ റീലും ഇതായിരുന്നു. മിമിക്രി രംഗത്തുള്ള നിരവധി പേർ ഇദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.

spot_img

Related news

അന്ധവിശ്വാസങ്ങൾക്ക് സ്ഥാനമില്ല; ഔദ്യോഗിക വാഹനത്തിന് ’13-ാം നമ്പർ’ ചോദിച്ച് വാങ്ങി മന്ത്രി കെ.എം. ഷാജി

അന്ധവിശ്വാസങ്ങളെ കാറ്റിൽപ്പറത്തി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. ഭൂരിഭാഗം...

പെരിയ കേസ് പ്രതികളുടെ പരോളിൽ അടിയന്തര റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല; പുനരന്വേഷണം ആവശ്യപ്പെട്ട് ശരത് ലാലിന്റെ കുടുംബം

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ച സംഭവത്തിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട്...

‘പേടിക്കണ്ടടാ എല്ലാം ശരിയാക്കാം’, ന്യൂജെൻ പിള്ളേരുടെ ‘പൂക്കി സി.എം’; സോഷ്യൽ മീഡിയയെ തീപിടിപ്പിച്ച വി.ഡി സതീശന്റെ ആ വൈറൽ എക്സ്പ്രഷന് പിന്നിൽ!

ആ ചോദ്യം ചോദിച്ചത് ഏതെങ്കിലും മുഖ്യധാരാ മാധ്യമപ്രവർത്തകനായിരുന്നില്ല. പക്ഷേ, മുഖ്യമന്ത്രി വി.ഡി...

‘തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല, ചെങ്കൊടി വിട്ടൊരു രാഷ്ട്രീയമില്ല’; മുസ്ലിം ലീഗിലേക്ക് മടങ്ങുമെന്ന പ്രചരണങ്ങൾക്ക് മറുപടിയുമായി കെ.ടി ജലീൽ

മുസ്ലിം ലീഗിലേക്ക് മടങ്ങുമെന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന പ്രചരണങ്ങളെല്ലാം അസംബന്ധമെന്ന്...