തങ്ങളെ കുടുക്കാൻ നോക്കിയത് 15 കോടിയുടെ ബ്ലാക്ക് മെയിലിംഗ്; സൈബർ ആക്രമണത്തിന് പിന്നിൽ കാപ്പ കേസ് പ്രതി!

മലപ്പുറം: പാണക്കാട് സാദിഖലി തങ്ങൾക്ക് എതിരെ അപകീർത്തികരമായ ഫേസ്ബുക്ക്‌ പോസ്റ്റ്‌ ഇട്ടത് ബ്ലാക്ക് മെയിലിംഗായിരുന്നെന്ന് പൊലീസ്. കാപ്പ കേസ് പ്രതി മുഹമ്മദ്‌ റോഷനാണ് സാദിഖലി തങ്ങൾക്കെതിരായ ബ്ലാക്ക് മെയിലിംഗിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. വ്യാജ ദൃശ്യങ്ങൾ കാണിച്ച് സാദിഖലി തങ്ങളുടെ ബന്ധുവിനോട് 15 കോടി രൂപ ആവശ്യപ്പെട്ടു. ഇത് നിരസിച്ചപ്പോളാണ് വ്യാജ എഫ് ബി അക്കൗണ്ട് ഉണ്ടാക്കി തങ്ങളെ അപകീർത്തിപ്പെടുത്തിയത്. മുഹമ്മദ്‌ റോഷൻ പണത്തിനായി മുഈനലി തങ്ങളെയാണ് സമീപിച്ചത്. റോഷൻ പെരിന്തൽമണ്ണ സ്വദേശിയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇടനിലക്കാർ വഴി ആയിരുന്നു ഭീഷണി. റോഷനാണ് ഭീഷണിക്ക് പിന്നിലെങ്കിലും ഇയാൾ തന്നെയാണോ വിവാദ ഫേസ്ബുക്ക്‌ പോസ്റ്റ്‌ ഇട്ടതെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ ഐ.പി അഡ്രസ് ഉൾപ്പെടെ ശാസ്ത്രീയ തെളിവ് കിട്ടേണ്ടതുണ്ടെന്ന് സൈബർ പൊലിസ് വ്യക്തമാക്കി. സാദിഖലിക്കെതിരായ പോസ്റ്റിനെതിരെ മുസ്ലിം ലീഗ് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പെരിന്തൽമണ്ണ പൊലീസാണ് കേസ് എടുത്തത്. പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാനായിട്ടില്ല. ഇയാൾ ഒളിവിലാണെന്നും വൈകാതെ പിടികുടാനാകുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് അറിയിച്ചു.

spot_img

Related news

നാടിനെ നടുക്കി പൊട്ടിത്തെറി; എടയാർ സി.ജി ലൂബ്രിക്കന്റ്സിൽ അഗ്നിബാധ, മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

എറണാകുളം: എറണാകുളം എടയാർ വ്യവസായ കേന്ദ്രത്തിലെ ഓയിൽ കമ്പനിയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ...

“താക്കീത് നൽകി വിട്ടു, എന്നിട്ടും പഠിച്ചില്ല; പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്ത 18-കാരൻ കുടുങ്ങി!

വയനാട്: പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച...

തൃശൂർ പൂരത്തിന് വീണ്ടും രാമൻ

ഗജപ്രേമികളുടെയും പൂരപ്രേമികളുടെയും ആവേശം വാനോളമുയർത്തിക്കൊണ്ട് തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ...

എം.കെ മുനീറിന് തുണയായി മുസ്ലിം ലീഗ്; 49 ലക്ഷം രൂപയുടെ ബാങ്ക് ബാധ്യത പാർട്ടി തീർത്തു

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ ഡോ. എം.കെ മുനീറിനെ...

’15 വർഷം ജനങ്ങൾക്കൊപ്പം നിന്നു, അത് തുടരും, അതാണ് എന്റെ ഓഫർ’; സി.പി ബാവ ഹാജിക്ക് മറുപടിയുമായി കെ.ടി ജലീൽ

മലപ്പുറം: തവനൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ പ്രവർത്തകർക്ക് സൗജന്യ...