റസ്റ്ററന്റുകളുടെ കളി നടപ്പില്ല! എൽപിജി സർചാർജ് ചുമത്തിയാൽ ഉപഭോക്താക്കൾക്ക് പരാതിപ്പെടാം

ന്യൂഡൽഹി: എൽപിജി ക്ഷാമത്തെ തുടർന്ന് എൽപിജി ചാർജ്, ​ഗ്യാസ് സർചാർജ് തുടങ്ങിയ പേരുകളിൽ റസ്റ്ററൻ്റുകൾക്ക് ബില്ലിൽ അധിക തുക ചുമത്താനാവില്ലെന്നു കേന്ദ്ര ഉപഭോക്തൃ സം​രക്ഷണ അതോറിറ്റി (സിസിപിഎ) വ്യക്തമാക്കി. ചില റസ്റ്ററൻ്റുകൾ ബില്ലിൽ അധിക ചാർജ് ചുമത്തിയതിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സിസിപിഎയ്ക്ക് ഇതുസംബന്ധിച്ച് ഒട്ടേറെ പരാതികളും ലഭിച്ചിട്ടുണ്ട്. ഇത്തരം ചാർജുകൾ മുൻപ് കേന്ദ്രം വിലക്കിയ സർവീസ് ചാർജിനു തുല്യമാണെന്നും സിസിപിഎ വിലയിരുത്തി. റസ്റ്ററൻ്റുകൾ ചാർജ് ചുമത്തിയാൽ ബില്ലിൽ നിന്ന് ഇതൊഴിവാക്കണമെന്ന് ഉപയോക്താവിന് ആവശ്യപ്പെടാം. പരാതിക്കാർക്ക് 1951 നമ്പരിൽ ബന്ധപ്പെടാം.

spot_img

Related news

പെട്രോളിന് 5.30 രൂപ, ഡീസലിന് 3 രൂപ; നയാര പമ്പുകളിൽ ഇന്ധനവില കുതിച്ചുയർന്നു

ഇന്ധന വില വര്‍ധിപ്പിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറായ...

അന്തസ്സായി മരിക്കാനുള്ള അവകാശം; നിയമചരിത്രത്തിൽ ഇടംപിടിച്ച് ഹരീഷ് റാണയുടെ മടക്കം

ന്യൂഡൽഹി: നീണ്ട 13 വർഷത്തെ വേദനകൾക്കും നിശബ്ദതയ്ക്കും വിരാമമിട്ട് ഹരീഷ് റാണ...

‘പശ്ചിമേഷ്യയിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നത്, രാജ്യത്ത് ക്ഷാമം അനുഭവപ്പെടാതിരിക്കാന്‍ ശ്രമിക്കുന്നു’; മോദി

ന്യൂ ഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൽ ലോക്സഭയിൽ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി....

മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; പരീക്ഷാ ജയം വാഗ്ദാനം ചെയ്ത സർക്കാർ ഡോക്ടർ പിടിയിൽ!

നീലഗിരി: ഊട്ടിയിൽ മെഡിക്കൽ പരീക്ഷയിൽ നല്ല മാർക്കോടെ വിജയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി...

കരൂർ ദുരന്തം: നിലപാടിലുറച്ച് വിജയ്; ഡൽഹിയിൽ സിബിഐ ചോദ്യം ചെയ്തത് ആറ് മണിക്കൂർ

കരൂര്‍ ദുരന്തത്തിലെ സിബിഐ അന്വേഷണത്തില്‍ പറഞ്ഞതില്‍ ഉറച്ച് തന്നെ ടിവികെ അധ്യക്ഷന്‍...