പട്ടികയിറക്കാൻ പോലുമാകാത്ത ഗതികേട്; യു.ഡി.എഫിനെ പരിഹസിച്ച് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ യുഡിഎഫിനെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോൺഗ്രസിന്റെ സ്ഥിതി പരിതാപകരമാണെന്നും സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കാൻ പോലും അവർക്ക് കഴിയുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

കോൺഗ്രസിന്റെ വലിയ രീതിയിലുള്ള തകർച്ചയുടെ സൂചനയാണ് സ്ഥാനാർത്ഥി നിർണയം. യുഡിഎഫിന്റെ വികസന വിരുദ്ധനിലപാട് അവർക്ക് തന്നെ വിനയാകും. യുഡിഎഫിന് മൂന്ന് മുഖ്യമന്ത്രിമാരുണ്ട്. വിഡി സതീശൻ, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ എന്നിവരാണ് മുഖ്യമന്ത്രിമാരെന്നും എം വി ഗോവിന്ദൻ പരിഹസിച്ചു. എൽഡിഎഫ് മൂന്നാംതവണയും അധികാരത്തിൽ വരും. മൂന്ന് സീറ്റുകളിൽ ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.

അതേസമയം താനൂരിൽ വി അബ്ദുറഹിമാന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചോദ്യത്തോടും എം വി ഗോവിന്ദൻ മറുപടി നൽകി. എവിടെയാണ് മത്സരിക്കേണ്ടതെന്ന് അബ്ദുറഹിമാൻ തീരുമാനിക്കും. മാറ്റത്തിന് വിധേയമാകാത്തത് ഒന്നുമില്ല. അദ്ദേഹം സ്വതന്ത്രനാണെന്നുമായിരുന്നു എം വി ഗോവിന്ദന്‍റെ മറുപടി.

spot_img

Related news

കോൺഗ്രസിലെ പൊട്ടിത്തെറി സഭയിലെത്തിയാലും തുടരുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: സ്ഥാനാർത്ഥി പട്ടികയെ ചൊല്ലിയുള്ള അസ്വാരസ്യങ്ങളിൽ കോൺഗ്രസിനെ പരിഹസിച്ച് മന്ത്രി കെ....

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു, പക്ഷികളെ കൊന്നൊടുക്കൽ നടപടികൾ ഉടൻ

കോഴിക്കോട്: കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു. ജാഗ്രതാ നടപടികൾ തുടങ്ങി. മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ...

അനിശ്ചിതത്വങ്ങൾക്ക് വിരാമം; കെ. സുധാകരൻ കണ്ണൂരിൽ മത്സരിക്കും, സമ്മർദ്ദതന്ത്രം വിജയിച്ചു

കണ്ണൂർ: ഒടുവിൽ കെ സുധാകരന്റെ സമ്മർദ്ദത്തിന് വഴങ്ങി കോൺഗ്രസ്. കണ്ണൂരിൽ സുധാകരൻ...

യു.ഡി.എഫിൽ ‘സീറ്റ്’ തർക്കം തീർന്നു; 140 മണ്ഡലങ്ങളിലും ഇന്ന് തീരുമാനമെന്ന് വി.ഡി. സതീശൻ

കൊച്ചി: സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചെന്ന് പ്രതിപക്ഷ നേതാവ്...

കെ സുധാകരന് സീറ്റില്ല; എംപിമാർ മത്സരിക്കേണ്ടെന്ന് മല്ലികാർജുൻ ഖർഗെയുടെ തീരുമാനം

തിരുവനന്തപുരം: കണ്ണൂരിൽ മുതിർന്ന നേതാവ് കെ. സുധാകരന് സീറ്റില്ല. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന...