ഓവർടേക്കിംഗിനിടെ ദുരന്തം; സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് ഗൃഹനാഥൻ മരിച്ചു

തിരുവനന്തപുരം: സ്വകാര്യ ബസ് സ്കൂട്ടറിൽ തട്ടി ഗൃഹനാഥന് ദാരുണാന്ത്യം. കുമ്മിൾ താന്നിവിള വീട്ടിൽ മസൂദ് (60) ആണ് മരിച്ചത്. കുമ്മിൾ ജംഗ്ഷനിൽ സ്റ്റേഷനറി കട നടത്തുകയായിരുന്നു മസൂദ്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ ആറ്റൂരായിരുന്നു അപകടം നടന്നത്. കടയ്ക്കൽ ഭാഗത്ത് നിന്നും കിളിമാനൂർ ഭാഗത്തേക്ക് വന്ന സ്വകാര്യ ബസ് അതേ ദിശയിൽ തന്നെ വന്ന സ്കൂട്ടറിനെ ഓവർ ടേക്ക് ചെയ്യുന്നതിനിടയിൽ സ്കൂട്ടറിൽ തട്ടുകയായിരുന്നു. സ്കൂട്ടർ യാത്രികനായ മസൂദ് റോഡിലേക്ക് തെറിച്ച് വീഴുകയും ബസ് ശരീരത്തിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. തൽക്ഷണം തന്നെ മസൂദ് മരണപ്പെട്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഭാര്യ: അനീസ ബീവി. മക്കൾ: അനസ്, അഫ്സൽ.

spot_img

Related news

ഓപ്പറേഷൻ ‘സൈ’ ഹണ്ട്; സൈബർ തട്ടിപ്പിലെ ‘മാസ്റ്റർമൈൻഡ്’ ബംഗളൂരുവിൽ കുടുങ്ങി

തിരുവനന്തപുരം: സൈബർ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടി കേരളത്തിൽ നിന്നും മുങ്ങിയ യുവാവ്...

ബംഗളൂരു – കോഴിക്കോട് ബസിൽ എംഡിഎംഎ വേട്ട; ഫറോക്ക്, വണ്ടൂർ സ്വദേശികൾ എക്സൈസ് പിടിയിൽ

ബത്തേരി: മുത്തങ്ങ പൊന്‍കുഴി അതിര്‍ത്തിയില്‍ രാസലഹരിയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കോഴിക്കോട്ടേക്ക്...

ലോഡ്ജിൽ ലഹരി ഇടപാട്; പൊലീസിന്റെ മിന്നൽ പരിശോധനയിൽ കുടുങ്ങി അലനല്ലൂർ സ്വദേശികൾ

മണ്ണാർക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നാട്ടുകല്ലിൽ ലോഡ്ജിൽ രാസലഹരി വിൽപനയ്ക്കിടെ യുവാക്കൾ...

വാ തുറന്നാൽ പണികിട്ടും! കേന്ദ്ര ജീവനക്കാർക്ക് കർശന വിലക്ക്; രഹസ്യം ചോർത്തിയാൽ നടപടി കടുക്കും

രഹസ്യ വിവരങ്ങൾ മാധ്യമങ്ങൾക്ക് പങ്കുവയ്ക്കരുതെന്ന് സർക്കാർ ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ....