ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി; കുവൈറ്റ്-ഡൽഹി വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു; 180 യാത്രക്കാർ സുരക്ഷിതർ

കുവൈറ്റിൽ നിന്നും ഡൽഹിയിലേക്കുള്ള വിമാനത്തിന് ബേംബ് ഭീഷണി. ഭീഷണിയെ തുടർന്ന് വിമാനം അഹമ്മദാബാദിലേക്ക് വഴി തിരിച്ചുവിട്ടു. ടിഷ്യു പേപ്പറിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. യാത്രക്കാർ സുരക്ഷിതരെന്നും എല്ലാ പരിശോധനകളും പൂർത്തിയാക്കിയതായും ഇൻഡിഗോ കമ്പനി അറിയിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

180 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രാമധ്യേയാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനത്തിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് ടിഷ്യു പേപ്പറിൽ എഴുതിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സന്ദേശം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൈലറ്റിനെ അറിയിക്കുകയും തുടർന്ന് വിവരം എടിസിയെ അറിയിക്കുകയും വിമാനം വഴി തിരിച്ചുവിടുകയുമായിരുന്നു. ബോംബ് ഭീഷണിയെ തുടർന്ന് ലഗേജ് ഉൾപ്പെടെ പരിശോധിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

spot_img

Related news

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന്

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന്...

സിഗരറ്റിന് ഇനി ‘തീവില’; നാളെ മുതൽ ഓരോ പുകയ്ക്കും പോക്കറ്റ് കീറും!

മുംബൈ: ചരക്കുസേവന നികുതി, എക്‌സൈസ് തീരുവ പരിഷ്‌കരണം എന്നിവ വരുന്നതോടെ നാളെ...

റോയ് സി ജെയുടെ ആത്മഹത്യ: അന്വേഷണം കര്‍ണാടക പൊലീസിന്റെ പ്രത്യേക സംഘത്തിന്; സംസ്‌കാരം ഇന്ന് ബെംഗളൂരുവില്‍

ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെ പ്രമുഖ വ്യവസായിയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനുമായ...

ഗാന്ധി രക്തസാക്ഷിത്വ ദിനം: അഹിംസയുടെ പതാകവാഹകന് രാജ്യം ഇന്ന് ആദരമർപ്പിക്കുന്നു

ഇന്ത്യയുടെ ആത്മാവും അഭിമാനവുമായിരുന്ന മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനമാണ് ഇന്ന്. ഒരു മതഭ്രാന്തന്റെ വെടിയുണ്ടകളേറ്റ്...

ലാൻഡിംഗിനിടെ വിമാനം തകർന്നു വീണു: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെടെ 6 മരണം; സ്ഥിരീകരിച്ച് ഡിജിസിഎ

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു. ഡിജിസിഎ മരണം സ്ഥിരീകരിച്ചു....