ഐഎസ്ആർഒയ്ക്ക് ഇനിയും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാനുണ്ട്; അതിനായി നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്; സുനിതാ വില്യംസ്

ഐഎസ്ആര്‍ഒയും നാസയും ഒരുമിച്ച് നിന്നാല്‍ ഇലോണ്‍ മസ്‌ക് സ്വപ്‌നം കണ്ടതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ നടപ്പിലാക്കാനാകുമെന്ന് സുനിതാ വില്യംസ്. ഐഎസ്ആര്‍ഒയ്ക്ക് ഇനിയും ഒരുപാട് നേട്ടങ്ങള്‍ കൈവരിക്കാനുണ്ട്. അതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും സുനിതാ വില്യംസ് പറഞ്ഞു. കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ പങ്കെടുത്തതിന് ശേഷം സംസാരിക്കുകയായിരുന്നു സുനിത വില്യംസ്.

സ്വപ്‌നങ്ങള്‍ കണ്ടുകൊണ്ടേയിരിക്കുക എന്നതാണ് ബഹികാരാശ സഞ്ചാരിയാകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ യുവാക്കളോടുള്ള സുനിതാ വില്യംസിന്റെ ഉപദേശം. സ്വപ്‌നങ്ങള്‍ കണ്ടുകൊണ്ടിരുന്നാല്‍ ഒരുനാള്‍ അത് യാഥാര്‍ഥ്യമാകും. നിങ്ങള്‍ക്ക് പരിമിതികളില്ലാതെ ഉയരാനാകും. സ്വപ്‌നങ്ങള്‍ക്കായി ശ്രമിച്ചുകൊണ്ടേയിരിക്കണമെന്നും സുനിത പറഞ്ഞു.

27 വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് നാസയില്‍ നിന്ന് വിരമിച്ച ശേഷമാണ് സുനിത വില്യംസ് രാജ്യത്തേക്ക് മടങ്ങിയെത്തിയത്. 2024-ല്‍ എട്ടു ദിവസത്തെ ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ സുനിത വില്യംസും ബുച്ച് വില്‍മോറും ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ തകരാറുകള്‍ മൂലം ഒമ്പതു മാസത്തിലധികം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചെലവിടേണ്ടതായി വന്നിരുന്നു. 2006 ഡിസംബര്‍ ഒന്‍പതിന് ഡിസ്‌കവറിയിലേറിയാണ് സുനിത ആദ്യമായി ബഹിരാകാശത്തെത്തിയത്. 2012 ജൂലൈ 14നായിരുന്നു രണ്ടാം ദൗത്യം. ഈ ദൗത്യത്തില്‍ സ്റ്റേഷന്‍ റേഡിയേറ്ററിലെ അമോണിയ ചോര്‍ച്ച പരിഹരിച്ചതുള്‍പ്പടെ മൂന്ന് ബഹിരാകാശ നടത്തവും സുനിത നടത്തി.

spot_img

Related news

ഇറാൻ സംഘർഷം: ആയുധപ്പുര നിറയ്ക്കാൻ അമേരിക്ക; 5,000 കോടി ഡോളറിന്റെ അധിക ബജറ്റിന് നീക്കം

ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആയുധ ശേഖരം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് അമേരിക്കൻ പ്രതിരോധ...

റിയൽ കേരള സ്റ്റോറി; ആറ്റുകാൽ പൊങ്കാലയിൽ സൗഹൃദത്തിന്റെ തണലൊരുക്കി പാളയം ജുമാ മസ്ജിദും പള്ളിയും

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടയിലും മതസൗഹാർദ്ദത്തിന്‍റെ ഉത്തമ മാതൃകയായി പാളയം. ക്ഷേത്രവും ജുമ...

പേരാവൂരിലേക്ക് ശൈലജ ടീച്ചർ; മട്ടന്നൂരിൽ സനോജ്; തളിപ്പറമ്പിൽ പി.കെ ശ്യാമള! കണ്ണൂരിലെ സി.പി.ഐ.എം പടയൊരുക്കം

നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.കെ ശൈലജ പേരാവൂരിൽ തന്നെ മത്സരിക്കും. തളിപ്പറമ്പിൽ എം.വി...

രാഹുൽ ഔട്ട്, പിഷാരടി ഇൻ? പാലക്കാട് ഇറങ്ങാൻ മുരളീധരനും കണ്ണൻ ഗോപിനാഥനും; അനിശ്ചിതത്വം തുടർന്ന് യുഡിഎഫ്

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിയോജകമണ്ഡലത്തില്‍ നിന്നും രമേഷ് പിഷാരടിയെ മത്സരിപ്പിക്കാനുള്ള...

അച്ഛൻ വിഷം നൽകിയ പെൺകുട്ടികളിൽ ഒരാൾ മരിച്ചു, സഹോദരി ചികിത്സയിൽ

ആലപ്പുഴ മാന്നാറിൽ അച്ഛൻ വിഷം നൽകിയ പെണ്‍കുട്ടികളിൽ ഒരാൾ മരിച്ചു. ശിവനന്ദന...