ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം: കടുത്ത നിയന്ത്രണങ്ങൾ

ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം. വായു ഗുണനിലവാര സൂചിക വളരെ മോശം ആയി തുടരുന്നു. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ കനത്ത മൂടൽമഞ്ഞിൽ റെയിൽ സർവീസുകൾ തടസ്സപ്പെട്ടു. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി രേഖ ഗുപ്ത അടിയന്തര യോഗം വിളിച്ചു.

വായു ഗുണനിലവാര സൂചിക ഇന്ന് രാജ്യ തലസ്ഥാനത്ത് രേഖപ്പെടുത്തിയത് 377. ഇന്നലെ ഉച്ചയ്ക്ക് ശേഷം 400 കടന്നിരുന്നു. ഡൽഹി നരേലയിൽ 400 ആയി തുടരുന്നു. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹി റെയിൽവേ സ്റ്റേഷനിൽ ഇരുപത്തഞ്ചിലധികം ട്രെയിൻ സർവീസുകളാണ് തടസപ്പെട്ടത്. കടുത്ത നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചിട്ടും സ്ഥിതി രൂക്ഷമായി തുടരുകയാണ്.

GRAP 4 പ്രകാരമാണ് നിയന്ത്രണങ്ങൾ. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി രേഖ ഗുപ്ത അടിയന്തര യോഗ വിളിച്ചുചേർത്തു. മന്ത്രിയും പരിസ്ഥിതി വകുപ്പിലെ ഉദ്യോഗസ്ഥരടക്കം യോഗത്തിൽ പങ്കെടുത്തു. പ്രതിപക്ഷം കടുത്ത എതിർപ്പുന്നയിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണങ്ങൾ അടക്കം പുറപ്പെടുവിക്കാനാണ് ഡൽഹി സർക്കാരിന്റെ തീരുമാനം. ദൃശ്യപരിധി കുറഞ്ഞതിനാൽ വ്യോമ ഗതാഗതം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും വിമാനങ്ങളുടെ അവസ്ഥ യാത്രക്കാർ ഉറപ്പുവരുത്തണമെന്നും ഇൻഡിഗോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വരുന്ന ദിവസങ്ങളിൽ ഡൽഹിയിൽ കുറഞ്ഞ താപനില ആറ് ഡിഗ്രി സെൽഷ്യസിനും പതിനൊന്ന് ഡിഗ്രി സെൽഷ്യസിനും ഇടയിൽ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ശൈത്യം പിടിമുറുക്കുകയാണ്. ശ്രീനഗറിൽ നിന്നുള്ള 15 വിമാന സർവീസുകളാണ് റദ്ദാക്കിയത്. ജമ്മുവിൽ നിന്നുള്ള 8 വിമാന സർവീസുകളും ഉണ്ടാകില്ല. അതിരാവിലെയുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജാഗ്രത പുലർത്തണം എന്നുമാണ് അധികൃതർ ജനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം.

spot_img

Related news

സിപിഐക്ക് ഇന്ന് നൂറ് വയസ്; സംഘടനശക്തി കുറയുന്നത് വലിയ ആശങ്ക: ജനറല്‍ സെക്രട്ടറി ഡി രാജ

ദില്ലി: സിപിഐക്ക് ഇന്ന് നൂറ് വയസ്. 1925 ഡിസംബര്‍ 26ന് കാണ്‍പൂരിലാണ്...

വിവാഹ ആഘോഷങ്ങൾക്കിടയിൽ ബന്ധുവെന്ന വ്യാജേന നുഴഞ്ഞുകയറി സ്വർണ്ണാഭരണങ്ങളും പണവും കവർന്നിരുന്ന മുൻ ഗസ്റ്റ് ലക്ചറർ അറസ്റ്റിൽ

ബെംഗളൂരു : വിവാഹ ചടങ്ങുകളില്‍ വധുവിന്റെയോ വരന്റെയോ ബന്ധുവാണെന്ന് നടിച്ച് സ്വര്‍ണാഭരണങ്ങളും...

ഇത്തവണ 10 അല്ല, 12 ദിവസം ക്രിസ്മസ് അവധി; കേരളത്തിലെ ക്രിസ്മസ് അവധി നാളെ തുടങ്ങും

തിരുവനന്തപുരം: കേരളത്തിൽ ക്രിസ്തുമസ് സ്കൂൾ അവധി നാളെ മുതൽ. ഡിസംബർ 24...

ഗർഭിണിയായ 19കാരിയെ വെട്ടിക്കൊലപ്പെടുത്തിയത് അച്ഛനും സഹോദരനും ചേർന്ന്; ദുരഭിമാനക്കൊലയിൽ ഞെട്ടി നാട്

ബെം​ഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ ദുരഭിമാന കൊലപാതകം. ഗർഭിണിയായ മകളെ പിതാവും ബന്ധുക്കളും ചേർന്ന്...