മലപ്പുറം: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ ജില്ലയിൽ വനിതാ സ്ഥാനാർഥികളുടെ എണ്ണം പുരുഷ സ്ഥാനാർഥികളേക്കാൾ കുറഞ്ഞു. സംസ്ഥാനത്ത് ഇത്തവണ പുരുഷ സ്ഥാനാർഥികൾ വനിതകളേക്കാൾ കൂടുതലുള്ള ഏക ജില്ലയും മലപ്പുറമാണ്. ജില്ലയിൽ ഇത്തവണ പഞ്ചായത്ത് സ്ഥാനാർഥികളുടെ എണ്ണത്തിൽ മാത്രമാണ് പുരുഷൻമാരേക്കാൾ വനിതകൾ കൂടുതലുള്ളത്. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും പുരുഷ സ്ഥാനാർഥികളാണ് കൂടുതൽ. എങ്കിലും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വനിതാ സ്ഥാനാർഥികളുള്ളത് മലപ്പുറത്തു തന്നെ.
ഇത്തവണ ജില്ലയിൽ ആകെ 4019 വനിതാ സ്ഥാനാർഥികളാണുള്ളത്. പുരുഷ സ്ഥാനാർഥികൾ 4362. ഇത്തവണത്തേക്കാൾ വാർഡുകൾ കുറവായിരുന്നെങ്കിലും 2020ൽ 4390 വനിതാ സ്ഥാനാർഥികളുണ്ടായിരുന്നു. അന്ന് പുരുഷ സ്ഥാനാർഥികൾ നാലായിരം കടന്നിരുന്നില്ല– 3997 പേർ മാത്രം. ഇത്തവണ വാർഡുകൾ കൂടിയിട്ടും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ആകെ സ്ഥാനാർഥികളുടെ എണ്ണത്തിൽ 6 പേരുടെ കുറവുണ്ടെന്നതും പ്രത്യേകത.
ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സ്ത്രീ, പുരുഷ സ്ഥാനാർഥികളുടെ കണക്ക്:
ജില്ലാ പഞ്ചായത്ത്
2025
സ്ത്രീ: 55
പുരുഷൻ: 71
2020
സ്ത്രീ: 82
പുരുഷൻ: 63
ബ്ലോക്ക് പഞ്ചായത്ത്
2025
സ്ത്രീ: 383
പുരുഷൻ:436
2020
സ്ത്രീ: 455
പുരുഷൻ:384
പഞ്ചായത്ത്
2025
സ്ത്രീ: 2888
പുരുഷൻ: 3114
2020
സ്ത്രീ: 3038
പുരുഷൻ: 2841
നഗരസഭ
2025
സ്ത്രീ: 693
പുരുഷൻ: 741
2020
സ്ത്രീ: 815
പുരുഷൻ: 709
ആകെ
2025
സ്ത്രീ: 4019
പുരുഷൻ: 4362
2020
സ്ത്രീ: 4390
പുരുഷൻ: 3997
ആകെ സ്ഥാനാർഥികൾ
2025: 8381
2020: 8387




