വണ്ടൂർ: 18 മുതൽ 22 വരെ വണ്ടൂരിൽ നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവ അറിയിപ്പുകളും പരിപാടികളും മത്സരഫലങ്ങളും അറിയിക്കാൻ പ്രോഗ്രാം കമ്മിറ്റി ബ്ലോഗ് തുറന്നു. കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ് ആർ.കെ ബിനു ഉദ്ഘാടനം ചെയ്തു. എൻ.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ കെ.സരിത, സി.ടി ശ്രീജ, എം.മണി, ഷൈജി ടി മാത്യു, പി.ശശികുമാർ, എൻ.ബി സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
പന്തൽ കാൽനാട്ടൽ ഇന്ന്
വണ്ടൂർ: ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സ്റ്റേജ്, പന്തൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തൽ കാൽനാട്ടൽ ഇന്ന് 3ന് വണ്ടൂർ ഗവ.വിഎംസി എച്ച്എസ്എസിൽ നടക്കും. കലോത്സവ കൺവീനർമാരും കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകും.




